lead ചർച്ച പരാജയം: നഗരസഭയിലെ ഖരമാലിന്യ തൊഴിലാളി പണിമുടക്ക് തുടരുന്നു കോഴിക്കോട്: നഗരസഭയിലെ ഖരമാലിന്യ സംസ്കരണ തൊഴിലാളികളുടെ പണിമുടക്ക് തുടരുന്നു. ശനിയാഴ്ച നടത്തിയ ചർച്ച പരാജയപ്പെട്ടതിനു പിന്നാലെ വീടുകളിൽനിന്നുള്ള ജൈവ മാലിന്യ ശേഖരണത്തിന് അധികൃതർ മറ്റുവഴികൾ തേടുകയാണ്. നഗരസഭയിൽ 15 വർഷത്തോളമായി ജോലിചെയ്യുന്ന ഖരമാലിന്യ സംസ്കരണ തൊഴിലാളികളെ താൽക്കാലിക ജീവനക്കാരായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജില്ല ഖരമാലിന്യ സംസ്കരണ െതാഴിലാളി യൂനിയെൻറ (സി.െഎ.ടി.യു) നേതൃത്വത്തിൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. സമരം ഒത്തുതീർപ്പാക്കുന്നതിന് ശനിയാഴ്ച മേയർ തോട്ടത്തിൽ രവീന്ദ്രെൻറ അധ്യക്ഷതയിൽ നടന്ന ചർച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. തൊഴിലാളികളെ താൽക്കാലികക്കാരായി അംഗീകരിക്കുക എന്ന ആവശ്യത്തിൽ സർക്കാർ തീരുമാനം ഉണ്ടാകാതെ നഗരസഭക്ക് ഒന്നും ചെയ്യാനാവില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇതോടെയാണ് ചർച്ച പരാജയപ്പെട്ടത്. 19ന് വീണ്ടും ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതുവരെ സമരം തുടരും. നഗഭസഭ െസക്രട്ടറി മൃൺമയി ജോഷി, സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.വി. ബാബുരാജ്, അനിത രാജൻ, ടി.വി. ലളിതപ്രഭ, കൗൺസിലർ എം.എം. പത്മാവതി, ഹെൽത് ഒാഫിസർ ആർ.എസ്. ഗോപകുമാർ, കുടുംബശ്രീ മെംബർ സെക്രട്ടറി റംസി ഇസ്മായിൽ, ജില്ല ഖരമാലിന്യ െതാഴിലാളി യൂനിയൻ (സി.െഎ.ടി.യു) പ്രസിഡൻറ് പി.എ. ചന്ദ്രശേഖരൻ, സെക്രട്ടറി പി. ഗിരിജ, ട്രഷറർ കെ. ബാബിത, ടി.പി. അംബിക തുടങ്ങിയവർ ചർച്ചയിൽ പെങ്കടുത്തു. അതിനിടെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. ബാബുരാജിെൻറ നേതൃത്വത്തിൽ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ മാലിന്യം പ്രത്യേക സ്ഥലങ്ങളിൽ വീട്ടുകാർ എത്തിക്കുന്ന പക്ഷം കോർപറേഷെൻറ ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് ശേഖരിക്കുന്നതിന് ധരണയായിട്ടുണ്ട്. മറ്റുള്ളവരെ ഉപയോഗപ്പെടുത്തി നേരിട്ട് വീടുകളിൽനിന്ന് ജൈവമാലിന്യം ശേഖരിക്കുന്നതിനെ ചെറുക്കുമെന്ന് തൊഴിലാളികളും പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.