കോഴിക്കോട്: യാവുന്നു. സമീപകാലത്തുണ്ടായ നാല് വലിയ കവർച്ചകളിലും ഒരാളെപ്പോലും പൊലീസിന് പിടികൂടാനായിട്ടില്ല. സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ മാനാഞ്ചിറ മുഖ്യശാഖയിലെ കാഷ് ഡെപ്പോസിറ്റ് മെഷീൻ തകർത്തുള്ള കവർച്ചാശ്രമത്തിലെ പ്രതി ബംഗാൾ മാൾഡ സ്വദേശി ജോഗേഷ് മണ്ഡലിനെ മാത്രമാണ് ഇതിനകം പിടികൂടിയത്. മറ്റു കേസുകളിലെല്ലാം അന്വേഷണം നടക്കുന്നു എന്നല്ലാതെ ആരെയും ഇതുവരെ പിടികൂടാനോ മതിയായ തെളിവുകൾ കണ്ടെത്താനോ പൊലീസിനായിട്ടില്ല. സുരക്ഷയുടെ ഭാഗമായി നഗരപരിധിയിലെ രാത്രികാല പട്രോളിങ്ങും മറ്റും ശക്തമാക്കിയിട്ടും മോഷണങ്ങൾക്ക് അറുതിവരുത്താനായിട്ടില്ല. മേയ് 25ന് ഗോവിന്ദപുരം പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് അഞ്ചേമുക്കാൽ പവൻ വരുന്ന തിരുവാഭരണവും എട്ട് ഭണ്ഡാരങ്ങളിലെ ഏതാണ്ട് 25,000 രൂപയുമാണ് മോഷണം പോയത്. വിഗ്രഹത്തിലെ വെള്ളികീരിടവും മോഷ്ടാവ് എടുത്തെങ്കിലും ഇത് ക്ഷേത്രപരിസരത്ത് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ മെഡിക്കൽ കോളജ് സി.െഎ മൂസ വള്ളിക്കാടെൻറ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തവെ ദിവസങ്ങൾക്കുള്ളിൽ തിരുവാഭരണം ക്ഷേത്രപരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. എന്നാലിതുവരെ പ്രതികളെക്കുറിച്ചുള്ള ഒരു സൂചനയും കിട്ടിയിട്ടില്ല. രാമനാട്ടുകരയിൽനിന്ന് നഗരത്തിലേക്ക് ഹാൾമാർക്ക് ചെയ്യാൻ കൊണ്ടുവരവെ ബസിൽനിന്ന് അരക്കോടി രൂപയുടെ സ്വർണം കവർന്നതും ഇൗയടുത്ത കാലത്താണ്. അന്വേഷണവുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളെല്ലാം കസബ സി.െഎ പി. പ്രമോദിെൻറ നേതൃത്വത്തിൽ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല. മായനാട് ഒഴുക്കര ഭാഗത്തെ രണ്ട് വീടുകളിൽ കവർച്ചയും സമീപത്തെ രണ്ട് വീടുകളിൽ കവർച്ചാശ്രമവും പിന്നാലെ ഉണ്ടായി. വാഴമ്പലത്ത് മുഹമ്മദ്, മേലാത്ത് ഷമീർ എന്നിവരുടെ വീടുകളിലായിരുന്നു മോഷണം. മുഹമ്മദിെൻറ വീട്ടിൽനിന്ന് പതിനൊന്നര പവനും 11,000 രൂപയും ഷമീറിെൻറ വീട്ടിൽനിന്ന് നാലര പവെൻറ മാല, ഒരുലക്ഷം രൂപ , എട്ടായിരം രൂപയുടെ സൗദി റിയാൽ എന്നിങ്ങനെയാണ് കവർന്നത്. പ്രതികളെ ആരെയും ഇതുവരെ പിടികൂടാനായിട്ടില്ല. അവസാനമായി വെള്ളിയാഴ്ച പൂളക്കടവ് അമ്പിളി നഗറിലെ റിട്ട. അധ്യാപകൻ സുകൃതത്തിൽ കൃഷ്ണൻ കുട്ടിയുടെ വീട്ടിൽനിന്ന് 30 പവൻ വരുന്ന സ്വർണാഭരണവും 12,000 രൂപയുമാണ് മോഷണം പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.