ഹൈദരാബാദ് സ്വദേശി ഇഫ്തിഖാറലി കുടുംബത്തിലേക്ക് മടങ്ങി

ഹൈദരാബാദ് സ്വദേശി ഇഫ്തിഖാറലി കുടുംബത്തിലേക്ക് മടങ്ങി കോഴിക്കോട്: മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മൂന്നു വർഷം മുമ്പ് നാടുവിട്ട് കോഴിക്കോടെത്തി ഗവ. ആശാഭവൻ അന്തേവാസിയായി കഴിഞ്ഞുവന്ന ഹൈദരാബാദ് സ്വദേശി ഇഫ്തിഖാറലി മാതാവിനോടും ബന്ധുക്കളോടുമൊപ്പം ജന്മനാട്ടിലേക്ക് മടങ്ങി. തെലങ്കാനയിലെ ഹൈദരാബാദുകാരനായ ഈ 46കാരൻ കോഴിക്കോട് നഗരത്തിൽ അലഞ്ഞുതിരിയുന്നതു കണ്ട് പൊലീസുകാരാണ് മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. രോഗം കുറഞ്ഞപ്പോൾ ആശാഭവനിലാക്കി. ഇവിടെ വെച്ച് ബന്ധുക്കളെക്കുറിച്ച് വിവരം നൽകി. സാമൂഹിക പ്രവർത്തകനായ ശിവൻ കോട്ടൂളിയുടെ സഹായത്തോടെ സഹീറാബാദ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് മാതാവ് സിദ്ദീഖ ബീഗം, ഭാര്യ സുബൈദ ബീഗം എന്നിവരെ കണ്ടെത്തുകയായിരുന്നു. തുടർന്ന് മാതാവും ബന്ധുക്കളുമെത്തി ജില്ല സാമൂഹിക നീതി ഓഫിസർ ടി.പി. സാറാമ്മയുടെ സാന്നിധ്യത്തിൽ ഇഫ്തിഖാറലിയെ ഏറ്റെടുത്തു. കാപ്ഷൻ........prd1 കോഴിക്കോട് ഗവ. ആശാഭവൻ അന്തേവാസിയായിരുന്ന ഹൈദരാബാദ് സ്വദേശി ഇഫ്തിഖാറലി മാതാവിനോടും ബന്ധുക്കളോടുമൊപ്പം വിദ്യാർഥികൾക്ക് ചിത്രരചന മത്സരം 24ന് കോഴിക്കോട്: അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പ് യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ചിത്രരചന മത്സരം ജൂൺ 24ന് രാവിലെ 10ന് ഹോളി േക്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മ​െൻറ് ആൻഡ് ടെക്നോളജിയിൽ നടത്തുന്നു. പങ്കെടുക്കുന്ന വിദ്യാർഥികൾ സ്കൂളുകളിൽനിന്നു ലഭിച്ച തിരിച്ചറിയൽ രേഖ കൊണ്ടുവരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.