​െഗസ്​റ്റ്​ അധ്യാപക ഒഴിവ്

കൊടുവള്ളി: കൊടുവള്ളി ഗവ. കോളജിൽ ഫിസിക്കൽ എജുക്കേഷൻ വിഷയത്തിൽ െഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 20-ന് രാവിലെ 10ന് മാനിപുരം കളരാന്തിരിയിൽ പ്രവർത്തിക്കുന്ന കോളജ് ഓഫിസിൽ. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റ്/പിഎച്ച്.ഡിയുമാണ് യോഗ്യത. ഇവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം നേടിയവരെയും പരിഗണിക്കും. കോഴിക്കോട് മേഖല കോളജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം ഉദ്യോഗാർഥികൾ. ഫോൺ: 0495 2214033. ഡിജിറ്റൽ ക്ലാസ് ഉദ്ഘാടനം കൊടുവള്ളി: എളേറ്റിൽ ഈസ്റ്റ് എ.എം.എൽ.പി സ്കൂളിൽ ഡിജിറ്റലൈസ് ചെയ്ത ക്ലാസ്റൂമി​െൻറ ഉദ്ഘാടനം പുത്തൂർ കൊയിലാട്ട് രിഫാഇയ്യ കമ്മിറ്റി ചെയർമാൻ സയ്യിദ് കുഞ്ഞി സീതിക്കോയ തങ്ങൾ നിർവഹിച്ചു. കെ.കെ. ജബ്ബാർ അധ്യക്ഷത വഹിച്ചു. എം. മുഹമ്മദ് മാസ്റ്റർ, പി. മുസ്തഫ, കെ.പി. അഹമ്മദ് കുട്ടി മാസ്റ്റർ, എം.എ. നാസർ, എം. അബ്ദുല്ല, അബ്ദുൽ അസീസ് തേവർമല, അഷ്റഫ് എന്നിവർ സംസാരിച്ചു. എം.എസ്. മുഹമ്മദ് സ്വാഗതവും പി.പി. സാലിഹ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.