നരിക്കുനി: മഴക്കാലമായതോടെ നരിക്കുനി കുമാരസ്വാമി റോഡ് ജങ്ഷനിൽ മലിനജലം റോഡിലൂടെ പരന്നൊഴുകി യാത്രക്കാർക്കുണ്ടായ ദുരിതത്തിന് ശമനം. ഗ്രാമപഞ്ചായത്ത് അധികൃതരുടെ മേൽനോട്ടത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് കലുങ്കിനുള്ളിലെ മാലിന്യം നീക്കിയത്. പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ചതാണ് ഇവിടെയുള്ള കലുങ്ക്. ഓവുചാലുകളും റോഡും പലതവണ നവീകരിച്ചിട്ടുണ്ടെങ്കിലും ഈ കലുങ്ക്് പുനർനിർമിച്ചിട്ടില്ല. ജങ്ഷനിലെ കൽവർട്ടിനുള്ളിൽ മാലിന്യം നിറഞ്ഞതിനാലാണ് ഓവുചാലിലെ മലിനജലം റോഡിലൂടെ പരന്നൊഴുകിയിരുന്നത്. അഴുക്കുചാലിലൂടെ ഒഴുകുന്ന മലിനജലമാണ് റോഡിെൻറ ഒരു വശത്തുനിന്ന് റോഡിലേക്കൊഴുകി എതിർവശത്തെ ഓവുചാലിലേക്ക് ഒഴുകിയിരുന്നത്. ഏറെ കഠിനാധ്വാനം ചെയ്താണ് കൽവർട്ടിനുള്ളിൽ കുമിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്ത് മലിനജലത്തിെൻറ ഒഴുക്ക് സുഗമമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.