കൊടുവള്ളി: ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിലുള്ള കൊടുവള്ളി ഉളിയാടൻകുന്ന് ബിന്ദു നടരാജൻ (42) ചികിത്സസഹായം തേടുന്നു. ചികിത്സക്കായി സമ്പാദ്യം മുഴുവൻ വിറ്റ് 26 ലക്ഷത്തിലധികം രൂപ ചെലവിട്ടുകഴിഞ്ഞു. കൂലിപ്പണിക്കാരനായ ഭർത്താവ് നടരാജനും രണ്ട് പെൺകുട്ടികളുമടങ്ങുന്ന കുടുംബം വാടകവീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. ചികിത്സക്ക് ആവശ്യമായ തുക കണ്ടെത്തുന്നതിന് കാരാട്ട് റസാഖ് എം.എൽ.എ മുഖ്യ രക്ഷാധികാരിയും നഗരസഭ കൗൺസിലർ ഇ.സി. മുഹമ്മദ് ചെയർമാനും യു.കെ. ഖാദർ കൺവീനറുമായി ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. കൊടുവള്ളി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ: 36916421208. ഐ.എഫ്.എസ് കോഡ്: എസ്.ബി.ഐ.എൻ 0001442. ഫോൺ: 9447636826. ഇഫ്താർ സംഘടിപ്പിച്ച് ബധിര കൂട്ടായ്മ കൊടുവള്ളി: നഗരസഭയിലെ 200ഓളം വരുന്ന ബധിരരുടെ കൂട്ടായ്മയായ ഡെഫ് വെൽഫെയർ ഫൗണ്ടേഷെൻറ ആഭിമുഖ്യത്തിൽ നഗരസഭ കമ്യൂണിറ്റി ഹാളിൽ ഇഫ്താർ സംഗമവും റിലീഫ് വിതരണവും സംഘടിപ്പിച്ചു. ഇഫ്താർ സംഗമം നഗരസഭ ഡെപ്യൂട്ടി ചെയർമാൻ എ.പി. മജീദ് ഉദ്ഘാടനം ചെയ്തു. റിലീഫ് കിറ്റുകൾ കൊടുവള്ളി സി.ഐ എൻ. ബിശ്വാസ് വിതരണം ചെയ്തു. കൗൺസിലർ ഇ.സി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. എ.കെ. അബ്ദുൽ മജീദ്, അഷ്റഫ് വാവാട്, വി.എ. യൂസുഫ്, എം.സി. റഫീഖ്, ടി.പി. ഹാരിസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.