ഷംസുദ്ദീന്‍ പാലത്തിെൻറ അറസ്റ്റ് വിവേചനം - പോപുലര്‍ ഫ്രണ്ട് ഷംസുദ്ദീന്‍ പാലത്തിെൻറ അറസ്റ്റ് വിവേചനം - പോപുലര്‍ ഫ്രണ്ട് കോഴിക്കോട്: സലഫി പ്രസംഗകന്‍ ഷംസുദ്ദീന്‍ പാലത്തിനെ പ്രസംഗത്തിെൻറ പേരില്‍ അറസ്റ്റ് ചെയ്തത് സര്‍ക്കാറിെൻറ മുസ്‌ലിം വിവേചനത്തിെൻറ തെളിവെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. മുഹമ്മദ് ബഷീർ. 153 എ പ്രകാരമാണ് ഷംസുദ്ദീന്‍ പാലത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സംഘ്പരിവാര്‍ നേതാക്കളായ കെ.പി. ശശികലക്കും ഡോ. എൻ. ഗോപാലകൃഷ്ണനുമെതിരെ ഇതേ വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തില്ല. വി.എച്ച്.പി നേതാവ് പ്രവീൺ തൊഗാഡിയക്കെതിരെ കോടതി വാറൻറ് പുറപ്പെടുവിച്ച് ഒരു വര്‍ഷം കഴിഞ്ഞെങ്കിലും നടപടിയില്ല. വിവേചനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.