റേഷൻ കാർഡ്: അർഹരെ ഒഴിവാക്കിയത് തിരുത്തണം -സി.പി.എം കോഴിക്കോട്: പുതിയ റേഷൻ കാർഡിൽ അർഹരെ മുൻഗണന പട്ടികയിൽനിന്ന് ഒഴിവാക്കിയ നടപടി തിരുത്തണമെന്ന് സി.പി.എം ജില്ല സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. ജില്ല ഭരണകൂടത്തിെൻറയും സിവിൽ സപ്ലൈസ് വകുപ്പിെൻറയും അടിയന്തര ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാവണം. സംസ്ഥാന സർക്കാറിെൻറ എതിർപ്പിനെ അവഗണിച്ച് ഭക്ഷ്യഭദ്രത നിയമം അടിച്ചേൽപിച്ച കേന്ദ്രസർക്കാർ നിലപാടാണ് പ്രതിസന്ധിക്ക് കാരണമായത്. ഭക്ഷ്യഭദ്രത നിയമത്തിലെ വ്യവസ്ഥകൾ ഭൂരിപക്ഷ കുടുംബങ്ങളുടെയും റേഷൻ ആനുകൂല്യത്തിൽനിന്ന് ഒഴിവാക്കുന്നതാണ്. കോൺഗ്രസ്-ബി.ജെ.പി സർക്കാറുകൾ അടിച്ചേൽപിച്ച നവലിബറൽ നയങ്ങളാണ് കേരളത്തിലെ പൊതുവിതരണ സമ്പ്രദായത്തെ പ്രതിസന്ധിയിലാക്കിയതെന്ന് സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.