പള്ളികൾ ഇഅ്​തികാഫി​െൻറ നിറവിൽ

കോഴിക്കോട്: റമദാൻ അവസാന പത്തിലേക്ക് കടന്നതോടെ പള്ളികളിൽ ഇഅ്തിഖാഫുകൾ (ഭജനമിരിക്കൽ) തുടങ്ങി. പ്രവാചക മാതൃക പിൻപറ്റി അവസാന നാളുകളിലെ പുണ്യം പൂർണമായി കരസ്ഥമാക്കാനും ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ഠതയുള്ള ലൈലത്തുൽ ഖദ്റി​െൻറ രാവിൽ ഉൾപ്പെടാനുമാണ് വിശ്വാസികൾ ഇഅ്തികാഫ് ഇരിക്കുന്നത്. വീട്ടിൽനിന്ന് താമസംതന്നെ പള്ളിയിലേക്ക് മാറ്റി ദൈവസ്മരണയിലും ഖുർആൻ പാരായണത്തിലും നമസ്കാരത്തിലും മുഴുകി ഒാരോ നിമിഷവും ആരാധനകളുടെ ചൈതന്യം ഉൾക്കൊണ്ടാണ് പള്ളികളിൽ കഴിയുന്നത്. ചില പള്ളികളിൽ ഇഅ്തികാഫ് ഇരിക്കുന്നവർക്ക് പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. നോമ്പ് നോൽക്കാനും തുറക്കാനുമുള്ള ഭക്ഷണം ഇവർക്ക് വീടുകളിൽനിന്ന് എത്തിച്ചുകൊടുക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം ഇഅ്തികാഫ് ഇരിക്കുന്നവരുമുണ്ട്. ഇഅ്തികാഫ് മനസ്സിൽ കരുതിയ ശേഷം പള്ളികളിൽ ഏതാനും മണിക്കൂറുകൾ ചെലവഴിക്കുന്നവരുമുണ്ട്. ഇനിയുള്ള സുപ്രധാനമായ നിമിഷങ്ങളിൽ പരമാവധി ആത്മീയതയിൽ ജീവിതം അർപ്പിക്കാൻ വെള്ളിയാഴ്ച ഖുതുബയിൽ ഖതീബുമാർ ആഹ്വാനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.