മാനന്തവാടി: -താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാരാ ലീഗൽ വളൻറിയേഴ്സിനായി സംഘടിപ്പിച്ച യുടെ ഉദ്ഘാടനം ജില്ല ജഡ്ജിയും ജില്ല നിയമ സേവന അതോറിറ്റി ചെയർമാനുമായ ഡോ. വി. വിജയകുമാർ നിർവഹിച്ചു. മാനന്തവാടി മുൻസിഫ് മജിസ്ട്രേറ്റ് പി. സുഷമ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രീത രാമൻ, ബാർ അസോസിയേഷൻ പ്രസിഡൻറ് ശ്രീകാന്ത് പട്ടയൻ, ജോയൻറ് എസ്.പി. ജെ. ജയദേവ്, തഹസിൽദാർ എൻ.ഐ. ഷാജു, സ്പെഷൽ േപ്രാസിക്യൂട്ടർ എം. വേണുഗോപാൽ, മാനന്തവാടി അസി. പബ്ലിക് പ്രോസിക്യൂട്ടർ സി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. വിവാഹ നിയമങ്ങളെപ്പറ്റി അഡ്വ. എം. വേണുഗോപാലും ക്രിമിനൽ നിയമങ്ങളെക്കുറിച്ച് അഡ്വ. എം.ആർ. മോഹനനും ക്ലാെസടുത്തു. FRIWDL8 പാരാലീഗൽ വളൻറിയേഴ്സിനുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ല ജഡ്ജി ഡോ. വി. വിജയകുമാർ നിർവഹിക്കുന്നു ശിലാസ്ഥാപനം പുൽപള്ളി: പഴശിരാജ േകാളജിൽ പുതിയ ഒാഡിറ്റോറിയം ബ്ലോക്കിെൻറ ശിലാസ്ഥാപനം ബത്തേരി രൂപത അധ്യക്ഷനും കോളജ് രക്ഷാധികാരിയുമായ ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത നിർവഹിച്ചു. എം.ജി സർവകലാശാല മുൻ വി.സി. ഡോ. സിറിയക് തോമസ് മുഖ്യാതിഥിയായിരുന്നു. കോളജ് പ്രിൻസിപ്പൽ ഡോ. എ.ഒ. റോയ് അധ്യക്ഷത വഹിച്ചു. കോളജ് സി.ഇ.ഒ ഫാ. ടോണി കോഴിമണ്ണിൽ, പുൽപള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ജെ. പോൾ, ഫാ. തോമസ് മണ്ണിത്തോട്ടം, ഫാ. ജോർജ് ആലുംമൂട്ടിൽ, പ്രഫ. താരാ ഫിലിപ്പ്, ഡോ. കെ.പി. സാജു, ടി.എസ്. സിൽവി, എം.എം. സലീൽ, പി.ആർ. ബാബു, കോളജ് ചെയർമാൻ ലിപ്സൺ തോമസ് എന്നിവർ പെങ്കടുത്തു. FRIWDL9 പുൽപള്ളി പഴശ്ശിരാജാ കോളജിൽ പുതിയ ഓഡിറ്റോറിയം ബ്ലോക്കിെൻറ ശിലാസ്ഥാപനം ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത നിർവഹിക്കുന്നു അധ്യാപക ശിൽപശാല പുൽപള്ളി: പഴശ്ശിരാജ േകാളജിൽ അധ്യാപകർക്കായി ഏകദിന അധ്യാപക ശിൽപശാല സംഘടിപ്പിച്ചു. കോളജ് ഒാഡിറ്റോറിയത്തിൽ നടന്ന ശിൽപശാല ഉദ്ഘാടനം ബത്തേരി രൂപതാധ്യക്ഷനും കോളജ് രക്ഷാധികാരിയുമായ അഭി. ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. എ.ഒ. റോയ് അധ്യക്ഷത വഹിച്ചു. എം.ജി സർവകലാശാല മുൻ വി.സി ഡോ. സിറിയക് തോമസ്, കോളജ് സി.ഇ.ഒ ഫാ. ടോണി കോഴിമണ്ണിൽ, ഫാ. ജോർജ് ആലുംമൂട്ടിൽ, പ്രഫ. താരാ ഫിലിപ്പ്, എം.എം. സലീൽ എന്നിവർ സംസാരിച്ചു. FRIWDL13 പഴശ്ശിരാജാ കോളജിൽ നടത്തിയ അധ്യാപക ശിൽപശാലയിൽ എം.ജി സർവകലാശാല മുൻ വി.സി ഡോ. സിറിയക് തോമസ് സംസാരിക്കുന്നു അധ്യാപക നിയമനം കണിയാമ്പറ്റ:- ഗവ. ഹൈസ്കൂളില്‍ ഒഴിവുള്ള മലയാളം തസ്തികകളിലേക്ക് തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് സ്കൂള്‍ ഓഫിസിൽ കൂടിക്കാഴ്ച നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.