അടച്ചിട്ട വീടി​െൻറ വാതിൽ തകർത്ത്​ 30 പവൻ സ്വർണവും പണവും കവർന്നു

പൂളക്കടവ്: അടച്ചിട്ട വീടി​െൻറ വാതിൽ തകർത്ത് വൻ മോഷണം. അമ്പിളി നഗറിലെ റിട്ട. അധ്യാപകൻ 'സുകൃത'ത്തിൽ കൃഷ്ണൻകുട്ടിയുടെ വീട്ടിൽനിന്നാണ് 30 പവ​െൻറ സ്വർണാഭരണങ്ങളും 12,000 രൂപയും േമാഷണം പോയത്. തിങ്കളാഴ്ച രാത്രി കൃഷ്ണൻകുട്ടി കുടുംബസമേതം ആലപ്പുഴയിലെ ബന്ധുവി​െൻറ ശ്രാദ്ധത്തിന് പോയതായിരുന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ട്യൂഷനെത്തിയ വിദ്യാർഥിയാണ് വീട് തുറന്നിട്ടതായി കണ്ടത്. ഉടൻതന്നെ സമീപവാസികെള അറിയിച്ചു. ആയുധങ്ങൾ ഉപയോഗിച്ച് വാതിൽ തകർത്തതായാണ് മനസ്സിലായത്. ചേവായൂർ പൊലീസെത്തി വീടിന് കാവൽ ഏർപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ കുടുംബം എത്തിയാണ് അലമാരയിലെ ആഭരണങ്ങളും പണവും കവർന്നത് സ്ഥിരീകരിച്ചത്. താക്കോൽ ദ്വാരത്തിൽതന്നെ ചാവി ഉണ്ടായിരുന്നതിനാൽ മോഷ്ടാക്കൾ അലമാര തകർത്തില്ല. അതേമുറിയിലെ തന്നെ ഹാംഗറിൽ തൂക്കിയിട്ട വസ്ത്രങ്ങൾക്കിടയിെല ബാഗിലെ പണം മോഷ്ടാക്കളുടെ ശ്രദ്ധയിൽപെടാതിരുന്നതിനാൽ നഷ്ടപ്പെട്ടില്ല. മേശപ്പുറത്ത് വെച്ചിരുന്ന ചാവിയെടുത്ത് പോർച്ചിൽനിന്ന് സ്കൂട്ടർ കൊണ്ടുപോകാൻ ശ്രമിച്ചിരുന്നു. എന്നാൽ ഹെൽമറ്റും ചാവിയും സ്കൂട്ടറിൽതന്നെ ഉപേക്ഷിക്കുകയായിരുന്നു. വീടി​െൻറ പിറകുവശത്തുണ്ടായിരുന്ന പിക്ആക്സ് മുൻവശത്ത് കൊണ്ടുവെച്ച നിലയിലാണ്. വാതിൽ പൊളിക്കാൻ ഉപയോഗിച്ച കമ്പിപ്പാരകളും ചുറ്റികയും സോഫാസെറ്റിയിലുണ്ട്. ഡെപ്യൂട്ടി പൊലീസ് കമീഷണർ രാജീവ്, ചേവായൂർ സി.െഎ. കെ.കെ. ബിജു, ചേവായൂർ എസ്.െഎ എസ്. ആനന്ദ്, വിരലടയാള വിദഗ്ധരായ എസ്.വി. വത്സരാജ്, എ.വി. ശ്രീജയ, എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.