കോഴിക്കോട്: കൊച്ചി മെട്രോ ശനിയാഴ്ച നാടിന് സമർപ്പിക്കുേമ്പാൾ ഇങ്ങ് വടക്ക് കോഴിക്കോട്ടുകാർക്ക് താലോലിക്കാൻ കുറെ വാഗ്ദാനങ്ങൾമാത്രം. നഗരത്തിൽ വരുമെന്ന് പറയുന്ന ലൈറ്റ് മെട്രൊ പദ്ധതി ഇപ്പോഴും കേന്ദ്രത്തിെൻറ അനുമതിയും കാത്തിരിപ്പാണ്. വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കല്‍, സ്റ്റേഷനുകളുടെ സ്ഥലം കണ്ടെത്തല്‍, അലൈന്‍മെൻറ് തയാറാക്കല്‍ തുടങ്ങിയവ കഴിഞ്ഞ് പദ്ധതി കേന്ദ്ര അനുമതിക്ക് അയച്ചിരിക്കയാണ്. റെയിൽവേ, ധനകാര്യം, നഗരവികസനം തുടങ്ങി ആറ് കേന്ദ്ര വകുപ്പുകളുടെ അനുമതി കിട്ടിയാലേ പദ്ധതി തുടങ്ങാനാവുവെന്ന് ഡി.എം.ആർ.സിയിലെ ഉദ്യോഗസ്ഥർ പറയുന്നു. ലൈറ്റ് മെട്രോ പോകുന്ന വഴിയിലുള്ള പന്നിയങ്കര മേൽപ്പാലം നിർമാണം ഡി.എം.ആർ.സി മാതൃകാപരമായി പൂർത്തിയാക്കിയത് മാത്രം മിച്ചം. ഇതിനായി പ്രവർത്തിച്ച കോഴിക്കോെട്ട ഡി.എം.ആർ.സിയുടെ ഒാഫിസ് ഇൗമാസം പൂട്ടാനാണ് തീരുമാനം. മോണോ റെയിലാണ് ആദ്യം പറഞ്ഞുകേട്ടതെങ്കിലും ചെലവു കൂടുതലാണെന്ന് കെണ്ടത്തി ലൈറ്റ് െമട്രോയാക്കുകയായിരുന്നു. മെഡിക്കൽ കോളജിനും -മീഞ്ചന്തക്കുമിടയിൽ 14 കിലോമീറ്ററിൽ 15 സ്റ്റേഷനുകളുമായി മോണോ റെയിൽ സ്ഥാപിക്കാനായിരുന്നു ആലോചന. 2015 സെപ്റ്റംബറില്‍ കോഴിക്കോട്ട്് മോണോ റെയിൽ ഓടുമെന്നായിരുന്നു ഡി.എം.ആർ.സി പ്രിന്‍സിപ്പല്‍ അഡ്വൈസര്‍ ഇ. ശ്രീധരന്‍ ഒരിക്കൽ അറിയിച്ചത്. എന്നാൽ, കോഴിക്കോട്ടും തിരുവനന്തപുരത്തും മോണോ റെയിൽ മതിയെന്ന് കഴിഞ്ഞ സർക്കാർ തീരുമാനമെടുത്തു. മോണോ റെയിൽ കണ്‍സള്‍ട്ടൻസിയായ ഡല്‍ഹി മെട്രോ റെയിൽ കോർപറേഷന്‍ സമര്‍പ്പിച്ച റിപ്പോർട്ട് പരിഗണിച്ചായിരുന്നു സർക്കാർ തീരുമാനം. മോണോ റെയിലിന് കോഴിക്കോട്ട് ഓഫിസും മറ്റും സ്ഥാപിച്ച് പ്രാരംഭ പ്രവര്‍ത്തനം നടത്തി വരവേ പദ്ധതി ഉപേക്ഷിച്ച് ലൈറ്റ് മെട്രൊ ആക്കിയ തീരുമാനം വന്നത്. മാവൂര്‍ റോഡ്, കല്ലായി റോഡ് ദേശീയപാത വഴി മീഞ്ചന്തയിലെത്തുന്ന റെയിലിന് റെയിൽവേ സ്റ്റേഷന്‍, മാനാഞ്ചിറ, മെഡിക്കല്‍കോളജ് എന്നിവിടങ്ങളില്‍ എസ്കലേറ്റര്‍ സൗകര്യം, 24 മിനിറ്റു കൊണ്ട് മെഡിക്കല്‍കോളജില്‍നിന്ന് മീഞ്ചന്തയില്‍ പറന്നെത്തും, മണിക്കൂറില്‍ 90 കിലോമീറ്റർ വേഗത, 550 യാത്രക്കാരെ മൂന്ന് കോച്ചുകളിൽ ഒരു സമയംകൊണ്ടുപോകും, ഓരോ കോച്ചിലും രണ്ട് വീതം ഡോറുകൾ, 990 കോടി രൂപ ചെലവ്..... തുടങ്ങി പല തവണയായി മോണോ റെയിലിേൻറതായി വന്ന വെളിപ്പെടുത്തലുകൾ മാത്രമാണ് കോഴിക്കോട്ടുകാർക്കിപ്പോൾ ബാക്കിയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.