സംസ്ഥാനത്തെ ഭക്ഷ്യധാന്യ പ്രശ്നം: പ്രധാനമന്ത്രിക്ക് നിവേദനം നൽകുമെന്ന് മന്ത്രി

കൽപറ്റ: കേരളത്തിന് അർഹതപ്പെട്ട ഭക്ഷ്യധാന്യം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്, ശനിയാഴ്ച കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിവേദനം നൽകുമെന്ന് ഭക്ഷ്യ- സിവിൽ -സപ്ലൈസ് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. കൽപറ്റയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഭക്ഷ്യസുരക്ഷ നയമനുസരിച്ച് 16 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യമാണ് കേരളത്തിന് അർഹതപ്പെട്ടത്. എന്നാൽ, പതിനാലേ കാൽ ലക്ഷം മെട്രിക് ടൺ മാത്രമാണ് ഇപ്പോൾ സംസ്ഥാനത്തിന് ലഭിക്കുന്നത്. ബാക്കിയുള്ള ഒന്നേമുക്കാൽ ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യം നേരത്തേ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് കേരളത്തിൽ സന്ദർശനം നടത്തിയ പാർലമ​െൻററി സമിതിയും സംസ്ഥാനത്തി​െൻറ ഈ ആവശ്യം പരിഗണിക്കണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ, ഭക്ഷ്യധാന്യം ലഭ്യമാകാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് വിവിധ ആവശ്യങ്ങളുന്നയിച്ച് സമർപ്പിക്കുന്ന നിവേദനത്തിൽ ഭക്ഷ്യധാന്യ പ്രശ്നം ഉന്നയിക്കുന്നത്. റേഷൻ കാർഡ് വിതരണം ഈ മാസംതന്നെ പൂർത്തിയാക്കുമെന്നും മന്ത്രി തിലോത്തമൻ കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.