പരിപാടികൾ ഇന്ന്

പാലവയൽ: പാലവയൽ െറസിഡൻറ്സ് അസോസിയേഷൻ സമൂഹ നോമ്പുതുറ ഡോ. യുസഫ് നദ് വി മുഖ്യപ്രഭാഷണം - 5.30 P2 LEAD കൺസ്യൂമർഫെഡ് അഴിമതി; വിജിലൻസ് റിപ്പോർട്ട് മുക്കിയെന്ന് യൂത്ത് കോൺഗ്രസ് കൽപറ്റ: കൺസ്യൂമർ ഫെഡ് അഴിമതിയെ സംബന്ധിച്ചുള്ള വിജിലൻസ് അന്വേഷണ റിേപ്പാർട്ട് പൂഴ്ത്തിെവച്ച് കുറ്റക്കാരായ സി.പി.എം, സി.ഐ.ടി.യു ജീവനക്കാരെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നതായി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. കൺസ്യൂമർ ഫെഡിന് കെട്ടിടങ്ങൾ വാടകെക്കടുത്ത വകയിലും അറ്റകുറ്റപ്പണി നടത്തിയ വകയിലും ലക്ഷങ്ങളുടെ ക്രമക്കേടുകൾ വിജിലൻസ് കണ്ടെത്തിയിരുന്നു. എന്നാൽ, ഭരണം മാറിയതോടെ കുറ്റക്കാരായ ജീവനക്കാർ സി.ഐ.ടി.യു നേതാക്കളാണെന്ന തിരിച്ചറിവിൽ അന്വേഷണം മരവിപ്പിക്കുകയും ക്രമക്കേട് കണ്ടെത്തിയ അന്വേഷണ റിപ്പോർട്ട് പൂഴ്ത്തിവെക്കുകയുമാണ്. കൃഷ്ണഗിരിയിൽ എടുത്ത േനാ പാക്കിങ് ഗോഡൗണി​െൻറ അറ്റകുറ്റപ്പണിയിൽ വൻ അഴിമതിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാൽ, അന്നത്തെ കോഒാഡിനേറ്റർ ആയിരുന്ന ഇപ്പോഴത്തെ സി.ഐ.ടി.യു യൂനിയൻ സെക്രട്ടറി പ്രതിസ്ഥാനത്ത് ഉള്ളതിനാൽ അന്വേഷണം മരവിപ്പിക്കുകയാണെന്നും കുറ്റക്കാരായ ജീവനക്കാർക്കെതിരെ രാഷ്ട്രീയം നോക്കാതെ നടപടിയെടുക്കാനുള്ള ആർജവം കാണിക്കാൻ സർക്കാർ തയാറാവണമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സാലി റാട്ടക്കൊല്ലി അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ല വൈസ്പ്രസിഡൻറ് ഗിരീഷ് കൽപറ്റ ഉദ്ഘാടനം ചെയ്തു. ബി. സുവിത്ത്, ഡിേൻറാ ജോസ്, സലീം കരാടൻ, എം.ജി. സുനിൽകുമാർ, കെ. മഹേഷ്, സോനു, ബീനിഷ് എമിലി, അൻവർ എമിലി, സുനീർ ഇത്തിക്കൽ, ജിജുരാജ്, ജിജേഷ്രാജ്, സി. ഷഫീഖ് , ആബിദ്, അരുൺ ചുഴലി, ഹർഷൽ കൊന്നാടൻ, അരുൺ നെടുനിലം എന്നിവർ സംസാരിച്ചു. 'മദ്യമൊഴുക്കാനുള്ള നീക്കത്തെ ചെറുക്കും-' സുല്‍ത്താന്‍ ബത്തേരി: ജനങ്ങളെ വെല്ലുവിളിച്ച് മദ്യം ഒഴുക്കാനുള്ള പിണറായി സര്‍ക്കാറി​െൻറ നീക്കത്തെ ചെറുത്ത് തോൽപിക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണ്‍ എം.എല്‍.എ പറഞ്ഞു. സംസ്ഥാന സര്‍ക്കാറി​െൻറ ജനവിരുദ്ധ മദ്യനയത്തിനെതിരെ യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ബത്തേരി നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റി നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.കെ. അബ്രഹാം അധ്യക്ഷത വഹിച്ചു. ടി. മുഹമ്മദ്, കെ.എല്‍. പൗലോസ്, കെ.എ. സ്‌കറിയ, പി.ആര്‍. പ്രകാശന്‍, കെ.എ. ചന്തു, എന്‍.എം. വിജയന്‍, പി.പി. അയ്യൂബ്, ഡി.പി. രാജശേഖരന്‍, ആര്‍.പി. ശിവദാസ്, നിസി അഹമ്മദ് എന്നിവര്‍ സംസാരിച്ചു. FRIWDL11 ബത്തേരി യു.ഡി.എഫ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു ക്ലോറിനേഷന്‍ ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി: നഗരസഭ, ചെതലയം പ്രാഥമികാരോഗ്യക്രേന്ദത്തി​െൻറ ആഭിമുഖ്യത്തില്‍ ജലജന്യരോഗങ്ങള്‍ തടയുന്നതി​െൻറ ഭാഗമായി നഗരസഭ പരിധിയിലെ മുഴുവന്‍ പൊതുകിണറുകളും ക്ലോറിനേഷന്‍ ചെയ്യുന്നതി​െൻറ ഉദ്ഘാടനം കട്ടയാട് ഡിവിഷനില്‍ നഗരസഭ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ടി.എല്‍. സാബു നിര്‍വഹിച്ചു. മെഡിക്കല്‍ ഓഫിസര്‍ പി.വി. സിന്ധു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.പി. ബാബു, എ.ജെ. ഇമാനുവല്‍, ടി.എസ്. വിജി, ബാബു കട്ടയാട്, കെ.കെ. കൃഷ്ണന്‍കുട്ടി, സുകുമാരന്‍ രത്‌നഗിരി, പി.എ. സബിത എന്നിവര്‍ നേതൃത്വം നല്‍കി. പവര്‍ ടില്ലര്‍ നല്‍കി സുല്‍ത്താന്‍ ബത്തേരി: നഗരസഭ കൃഷിഭവന്‍ മുഖേന കുപ്പാടി, പൂളവയല്‍ എന്നി പാടശേഖര സമിതികള്‍ക്ക് മെതിയന്ത്രവും പവര്‍ടില്ലറും നല്‍കുന്നതി​െൻറ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ സി.കെ. സഹദേവന്‍ നിര്‍വഹിച്ചു, ഡെപ്യൂട്ടി ചെയര്‍പേഴ്‌സൻ ജിഷ ഷാജി, അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ ടി.എല്‍. സാബു, ബാബു അബ്ദുറഹിമാന്‍, പി.കെ. സുമതി, രാജന്‍ കിഴക്കപറമ്പില്‍, രാഘവന്‍ വട്ടിളി എന്നിവര്‍ സംസാരിച്ചു. കുടിവെള്ള പദ്ധതി ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി: മാനിക്കുനി പണിയ കോളനിയില്‍ നിര്‍മിച്ച കുടിവെള്ള പദ്ധതി, നഗരസഭ ചെയര്‍മാന്‍ സി.കെ. സഹദേവന്‍ ഉദ്ഘാടനം ചെയ്തു. ഏഴു ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. 75ല്‍പരം കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കും. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എല്‍സി പൗലോസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സൻ ജിഷ ഷാജി, വികസനകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ ടി.എല്‍. സാബു, പി.കെ. സുമതി, വി.കെ ബാബു, പി.ജെ. ജോസഫ്, ജയന്തി, മിനി മാനിക്കുനി, ജോസ് വാദ്യപ്പിള്ളി, പി.ബി. വിജയന്‍, നാസര്‍ ചിങ്കിളി, എം.പി. പൗലോസ്, ബഷീര്‍, എന്നിവര്‍ സംസാരിച്ചു. FRIWDL12 മാനിക്കുനി കോളനിയിലെ കുടിവെള്ള പദ്ധതി ബക്കറ്റ് നല്‍കി നഗരസഭ ചെയര്‍മാൻ സി.കെ. സഹദേവന്‍ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.