കല്ലും മണലും കടത്തൽ: ടിപ്പർ ലോറികൾ പിടികൂടി തളിപ്പുഴ: ദേശീയപാതയിൽ നടന്ന വാഹനപരിശോധനയിൽ ആറു ടിപ്പർ ലോറികൾ പിടികൂടി. കൽപറ്റ നാർകോട്ടിക് ഡിവൈ.എസ്‍.പി ഹരിഹരെൻറ നേതൃത്വത്തിൽ വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണി മുതൽ തളിപ്പുഴയിൽ നടന്ന പരിശോധനയിലാണ് ജിയോളജി വകുപ്പിെൻറ അനുമതിപത്രം ഇല്ലാതെ കല്ലും മണലും കടത്തുകയായിരുന്ന ടിപ്പർ ലോറികൾ പിടികൂടിയത്. ലോറി ഡ്രൈവർമാർക്കെതിരെ കേെസടുത്തു. പിടിച്ചെടുത്ത ലോറികൾ വൈത്തിരി പൊലീസ് മീനങ്ങാടി ജിയോളജി വകുപ്പിന് കൈമാറി. ലോറികൾ പരിശോധിക്കുകയും പിടികൂടുകയും ചെയ്യുന്നതറിഞ്ഞു ടിപ്പർ ലോറികൾ മുഴുവനും ചുരത്തിൽവെച്ചുതന്നെ തിരിച്ചു പോയി. വെള്ളിയാഴ്ച ദേശീയപാതയിൽ ഒരൊറ്റ ടിപ്പർ ലോറി പോലും ഓടിയില്ല. വയനാട്ടിൽ ക്വാറി പ്രവർത്തനങ്ങൾക്കു കർശന നിയന്ത്രണമുള്ളതിനാൽ കോഴിക്കോട് ജില്ലയിൽനിന്നും നൂറുകണക്കിന് ടിപ്പർ ലോറികളാണ് ക്വാറി ഉൽപന്നങ്ങളുമായി ചുരം കയറുന്നത്. ചീറിപ്പായുന്ന ടിപ്പർ ലോറികൾ ഉണ്ടാക്കുന്ന അപകടങ്ങൾ നിരവധിയാണ്. വൈത്തിരി എസ്.ഐ രാധാകൃഷ്ണൻ, സി.പി.ഒമാരായ ലതീഷ്, ഷാജഹാൻ, ദേവ്ജിത്ത് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. ഭക്ഷ്യമന്ത്രി ഉച്ചഭക്ഷണം കഴിച്ചത് സ്കൂൾ വിദ്യാർഥികൾക്കൊപ്പം ഇരുളം: ഗവ. ഹൈസ്കൂൾ വിദ്യാർഥികൾക്കൊപ്പം മന്ത്രി പി. തിലോത്തമൻ ഉച്ചഭക്ഷണം കഴിച്ചു. ഇരുളത്തെ മാവേലി സ്റ്റോർ ഉദ്ഘാടനത്തിനുശേഷമായിരുന്നു ഭക്ഷ്യമന്ത്രി ഇരുളം ഗവ. സ്കൂളിൽ എത്തിയത്. ഇവിടെ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിനിടെയായിരുന്നു മന്ത്രിയുടെ വരവ്. പിന്നെ കുട്ടികൾക്കൊപ്പം മന്ത്രിയും കൂടി. ആദ്യമായി തങ്ങളുടെ സ്കൂളിലേക്ക് കടന്നുവന്ന മന്ത്രിയെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് സ്വീകരിച്ചു. വാഴയിലയിൽ സ്കൂളിൽനിന്നും നൽകുന്ന ചോറിനൊപ്പം സാമ്പാർ, അവിയൽ, അച്ചാർ എന്നിവ കൂട്ടിയുള്ള സദ്യ കഴിച്ചശേഷം ഭക്ഷണവിതരണ ഹാളിൽ മന്ത്രി കുറച്ചുസമയം ചെലവഴിച്ചു. സ്കൂളിലെ ഭക്ഷണത്തെക്കുറിച്ചും മന്ത്രി കുട്ടികളോട് ചോദിച്ചറിഞ്ഞു. സ്കൂൾ അങ്കണത്തിൽ വിദ്യാർഥികൾക്കൊപ്പം വൃക്ഷത്തൈയും മന്ത്രി നട്ടു. FRIWDL21 ഉച്ചഭക്ഷണം കഴിക്കുന്ന ഇരുളം ഗവ. സ്കൂൾ വിദ്യാർഥികളോട് സംസാരിക്കുന്ന മന്ത്രി പി. തിലോത്തമൻ (NOTE നേരത്തെ അയച്ച ഇരുളം മാവേലി സ്റ്റോറിെൻറ വാർത്തയിലെ അവസാന ഭാഗത്തെ ഉച്ചഭക്ഷണ വാർത്തയുടെ വരികൾ മാത്രം ഒഴിവാക്കി ഇത് നൽകുല്ലോ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.