തേക്കുകളിൽ വീണ്ടും പുഴുശല്യം; പൊറുതിമുട്ടി കുടുംബങ്ങൾ

മാവൂർ: തേക്കുകളിൽ പുഴുശല്യം രൂക്ഷം. മരത്തി​െൻറ ഇല പൂർണമായി പുഴു തിന്നുതീർക്കുന്നു. മാവൂർ മേഖലയിലെ കിഴക്കേ തിരുത്തിയാട്ടുമ്മൽ, പാറക്കൽ, കക്കോട്ടുപുറം ഭാഗെത്ത തേക്കുകളിലെ ഇല ഇവ തിന്നനിലയിലാണ്. താത്തൂർപൊയിൽ ഭാഗത്താണ് കൂടുതൽ രൂക്ഷം. കിഴക്കേതിരുത്തിയാട്ടുമ്മൽ ഇബ്രാഹിം, വേലായുധൻ എന്നിവരുടെ വീട്ടിൽ പുഴുശല്യം രൂക്ഷമാണ്. ശല്യം കാരണം കിഴക്കേ തിരുത്തിയാട്ടുമ്മൽ ഇബ്രാഹിമി​െൻറ വീട്ടിലെ തേക്കുകളുടെ ശിഖരങ്ങെളല്ലാം െവട്ടിമാറ്റി. നിലത്തിറങ്ങിയ പുഴുക്കൾ വീടും പരിസരവും നിറഞ്ഞിരിക്കുകയാണ്. ചുരുങ്ങിയ ദിവസംെകാണ്ട് മരത്തിലെ ഇലകൾ പൂർണമായി തിന്നുന്ന പുഴുക്കളുടെ കാഷ്ഠം മുറ്റത്തും പറമ്പിലും നിറഞ്ഞിട്ടുണ്ട്. കിണറ്റിൽ കാഷ്ഠം വീണതുകാരണം വെള്ളം ഉപയോഗിക്കാൻ കഴിയാതായി. ഇതുകാരണം വീട്ടിലെ കുട്ടികളെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. ഇൗ വർഷം മൂന്നാംതവണയാണ് ഇൗ ഭാഗത്ത് തേക്കിൽ പുഴുശല്യം. മുൻവർഷങ്ങളിലും താത്തൂർപൊയിലിലും മാവൂർ ടൗണി​െൻറ പരിസരങ്ങളിലും ശല്യമുണ്ടായിരുന്നു. വളരെ പെെട്ടന്ന് സമീപത്തെ മറ്റ് തേക്കുകളിലേക്കും വ്യാപിക്കുന്നുണ്ട്. കറുത്തനിറത്തിലുള്ള ചെറിയ പുഴുക്കളെ കിളികളും കാക്കകളും ഭക്ഷിക്കുന്നുണ്ട്. ഗ്രാമ പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചെങ്കിലും അവർ കൈമലർത്തുകയാണ്. ......................... p3cl13
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.