കോഴിക്കോട്: 'കോഴിക്കോട് റെയിൽവേ സ്േറ്റഷൻ വിൽക്കരുത്' എന്നാവശ്യപ്പെട്ട് റെയിൽവേ സ്േറ്റഷൻ സംരക്ഷണസമിതി ഒപ്പുശേഖരണം തുടങ്ങി. റെയിൽവേ സ്േറ്റഷൻ പരിസരത്താണ് ഒപ്പുശേഖരണം ആരംഭിച്ചത്. അഞ്ച് ലക്ഷം പേർ ഒപ്പിട്ട ഭീമ ഹരജി പ്രധാനമന്ത്രിക്ക് അയക്കാനാണ് തീരുമാനം. രാവിലെ മുതൽ സ്ത്രീകളടക്കം നിരവധി പേർ ഒപ്പുശേഖരണ കൗണ്ടറിലെത്തി. സ്േറ്റഷനും 4.39 ഏക്കർ സ്ഥലവും എയർസ്േപസും അടക്കം സ്വകാര്യ വ്യക്തികൾക്ക് നിർമാണത്തിനായി നൽകുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം. െഎ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻറ് എം. രാജൻ ഉദ്ഘാടനം ചെയ്തു. സി.െഎ.ടി.യു ജില്ലാ സെക്രട്ടറി പി.കെ. മുകുന്ദൻ അധ്യക്ഷത വഹിച്ചു. യു.എ.എൻ നമ്പൂതിരി, വി. ശിവദാസൻ, കെ.വി. ജയരാജ്, മീന, പി.പി. കൃഷ്ണൻ, സതീശൻ, മാത്യു സിറിയക്, ടി. സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ......................... p3cl6
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.