നവകേരള സൃഷ്​ടിക്കായി വിദ്യാർഥികളെ ക്ഷണിച്ച്​ മുഖ്യമന്ത്രിയുടെ സന്ദേശം

കോഴിക്കോട്: കാടും മലയും പുഴയും വയലും കായലും അറബിക്കടലും ചേർന്നനുഗ്രഹിച്ച കേരളത്തെ കൂടുതൽ സുന്ദരമാക്കാൻ വിദ്യാർഥികളുടെ നിർദേശങ്ങൾ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കത്ത് ജില്ലയിലെ വിദ്യാലയങ്ങളിലെ അസംബ്ലികളിൽ വായിച്ചു. നവകേരള സൃഷ്ടിക്കായി വിദ്യാർഥികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ക്ഷണിച്ചാണ് മുഖ്യമന്ത്രി സന്ദേശം അയച്ചത്. വിദ്യാർഥികളിൽ പരിസ്ഥിതി സ്നേഹം വളർത്തുന്നതിന് ലക്ഷ്യമിടുന്നതാണ് മുഖ്യമന്ത്രിയുടെ സന്ദേശം. പ്രാണവായുവും ജലവും കൂടുതൽ ലഭിക്കാൻ മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനും പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിനും കുപ്പികളും മാലിന്യവും വലിച്ചെറിയാതിരിക്കാനും മുഖ്യമന്ത്രി നിർദേശിച്ചു. അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കാതെ പച്ചക്കറികളുടെ കാര്യത്തിൽ സ്വയംപര്യാപ്തമാവുന്നതിനും ജലേസ്രാതസ്സുകൾ വരും തലമുറയ്ക്കു വേണ്ടി കരുതിെവക്കാനും അദ്ദേഹം വിദ്യാർഥികളോടാവശ്യപ്പെട്ടു. വിദ്യാർഥികളുടെ മികച്ച അഭിപ്രായങ്ങളും നിർദേശങ്ങളും തെരഞ്ഞെടുത്ത് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സമ്മാനങ്ങൾ നൽകും. ജില്ലാതല പരിപാടി തളി സാമൂതിരി ഹൈസ്കൂളിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്കായി വിവര പൊതുജന സമ്പർക്ക വകുപ്പ് തയാറാക്കിയ വിവിധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന നെയിംസ്ലിപ്പുകൾ ജില്ല ഇൻഫർമേഷൻ ഓഫിസർ കെ.ടി. ശേഖർ പ്രകാശനം ചെയ്തു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ഡോ. ഗിരീഷ് ചോലയിൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ വി. ഗോവിന്ദൻ, പ്രിൻസിപ്പൽ മുരളി മോഹൻ, എസ്.എസ്.എ േപ്രാഗ്രാം ഓഫിസർ വസീഫ്, പി.ടി.എ പ്രസിഡൻറ് സജീവ്, മദർ പി.ടി.എ. പ്രസിഡൻറ് സിന്ധു സുനിൽകുമാർ എന്നിവർ സംസാരിച്ചു. ...................... p3cl1
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.