കടപ്പുറം റോഡ് കാട് മൂടുന്നു കോഴിക്കോട്: നഗരത്തിന് ഏറെ പ്രതീക്ഷ നൽകി നവീകരിച്ച കടപ്പുറം റോഡിൽ കാട് പടർന്നുപന്തലിക്കുന്നു. മഴ പെയ്തതോടെ റോഡിനിരുവശവും കാണാത്തവിധം കാട് പടർന്നുകഴിഞ്ഞു. പുതിയാപ്പക്കും വെള്ളയിലിനുമിടയിൽ കടലിന് സമാന്തരമായുള്ള നവീകരിച്ച തീരദേശ റോഡിൽ ഡിവൈഡറിലാണ് കാട് പടരുന്നത്. വെള്ളയിൽ-ഭട്ട് റോഡ് ഭാഗത്ത് ഡിവൈഡറിൽ നട്ടുവളർത്തിയ അലങ്കരച്ചെടികൾ ഭൂരിഭാഗവും കൊടുംചൂടിൽ കരിഞ്ഞുണങ്ങിയ ഭാഗത്താണ് പുൽക്കാട് രൂപപ്പെട്ടത്. അലഞ്ഞുതിരിയുന്ന കാലികളുടെ ആക്രമണവും ചെടികൾ നശിക്കാൻ കാരണമാണ്. മാസങ്ങൾക്ക് മുമ്പാണ് തീരദേശ റോഡ് ഉയർത്തി ഡിവൈഡർ സ്ഥാപിച്ച് നാലുവരിപ്പാതയാക്കിയത്. ചെടികൾ പിടിപ്പിച്ച് മനോഹരമാക്കിയ റോഡ് നഗരത്തിെൻറ അഭിമാനമെന്ന നിലയിൽ ശ്രദ്ധനേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.