എരഞ്ഞിപ്പാലം^കാരപ്പറമ്പ്​ റോഡ്​ നവീകരണവും പൂർത്തിയാവുന്നു

എരഞ്ഞിപ്പാലം-കാരപ്പറമ്പ് റോഡ് നവീകരണവും പൂർത്തിയാവുന്നു എരഞ്ഞിപ്പാലം-കാരപ്പറമ്പ് റോഡ് നവീകരണം പൂർത്തിയാവുന്നു കോഴിക്കോട്: നഗരപാത വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയ എരഞ്ഞിപ്പാലം-കാരപ്പറമ്പ് റോഡ് നവീകരണം 90 ശതമാനം പൂർത്തിയായി. റോഡ് ഉയർത്തി നാലുവരിപ്പാതയാക്കി അരികുകളിൽ നടപ്പാതയും വേലിയും കെട്ടുന്ന പ്രവൃത്തിയാണ് ഏറക്കുറെ പൂർത്തിയായത്. സുസ്ഥിര നഗരവികസന പദ്ധതിയിലുള്ള അഴുക്കുചാൽ പണി നീണ്ടുപോയതിനാൽ ഇൗ റോഡി​െൻറ നവീകരണം ഏറെക്കാലം തടസ്സപ്പെട്ടുകിടപ്പായിരുന്നു. നഗരപാത പദ്ധതിയിൽ നവീകരണം അരികുകളിൽ ടൈലിടലും തെരുവുവിളക്ക് സ്ഥാപിക്കലുമാണ് പുരോഗമിക്കുന്നത്. പുതിയ ഡിവൈഡറുകളിൽ വിളക്കുകാലുകൾ സ്ഥാപിക്കുന്ന ജോലി പാതിയിലേറെ പൂർത്തിയായി. കമ്പിവേലികൾക്കും തെരുവുവിളക്കുകൾക്കും വെള്ളിനിറവും ട്രാഫിക് വിളക്കുകൾക്ക് പച്ചനിറവുമാണ് നൽകുക. സിറ്റി റോഡ് ഇംപ്രൂവ്മ​െൻറ് പദ്ധതിയുടെ പ്ലാൻ പ്രകാരം എരഞ്ഞിപ്പാലം-കാരപ്പറമ്പ് റോഡിൽ ഇരുവശത്തുമായി രണ്ട് ബസ് കാത്തിരിപ്പ് ഷെഡുകളും പണിതിട്ടുണ്ട്. ഇവയിൽ നഗരത്തിലേക്ക് വരുന്ന ബസുകളുടെ കാത്തിരിപ്പ് കേന്ദ്രം കാരപ്പറമ്പ് ചെറിയ പാലത്തിനടുത്താണ് സ്ഥാപിച്ചത്. ബാലുശ്ശേരി ഭാഗത്തേക്കുള്ളത് കാരപ്പറമ്പ് ജങ്ഷനിൽനിന്ന് കുറച്ചുകൂടി തെക്കോട്ട് മാറ്റിയിട്ടുണ്ട്. കാരപ്പറമ്പ് പഴയ പിയേഴ്സ്ലെസ്ലി കശുവണ്ടി ഫാക്ടറിക്കടുത്ത് ബസ് സ്േറ്റാപ്പുള്ളതിനാൽ ചെറിയ പാലത്തിനടുത്ത് മെറ്റാന്നുകൂടി വേെണ്ടന്ന് നിർദേശമുയർന്നിട്ടുണ്ട്. പുതിയ സ്േറ്റാപ് ഗതാഗതക്കുരുക്കിനിടയാക്കുമെന്നാണ് ട്രാഫിക് പൊലീസ് ഭയക്കുന്നത്. കാരപ്പറമ്പ് ജങ്ഷനിൽ നേരത്തേയുള്ള ബസ്സ്േറ്റാപ് പഴയ കശുവണ്ടിക്കമ്പനിക്ക് സമീപത്തേക്ക് മാറ്റിയതിന് മുഖ്യ കാരണം ഗതാഗതക്കുരുക്കായിരുന്നു. ഇൗ സാഹചര്യത്തിൽ വിശദമായ ചർച്ചകൾക്ക് ശേഷമേ സ്േറ്റാപ് വേണമോയെന്ന കാര്യം തീരുമാനിക്കൂവെന്ന് അധികൃതർ അറിയിച്ചു. കാരപ്പറമ്പിനും പുതിയറ കോംട്രസ്റ്റ് കണ്ണാശുപത്രിക്കുമിടയിൽ നാലര കിലോമീറ്ററോളം ദൂരത്തിലാണ് പാത നവീകരണം. ഇതിൽ സ്ഥലസൗകര്യം കൂടി ലഭിക്കുന്ന ഭാഗങ്ങളിൽ ചെടികൾ നട്ട് മോടിപിടിപ്പിക്കും. കാണാൻ ചന്തവും സൗകര്യത്തിൽ മെേട്രാ നഗരങ്ങളോട് കിടപിടിക്കുന്നതുമായ ആറു നഗരപാതകളാണ് എരഞ്ഞിപ്പാലം-കാരപ്പറമ്പ് റോഡിനൊപ്പം ഉദ്ഘാടന സജ്ജമാവുന്നത്. 24 മാസംകൊണ്ട് പൂർത്തീകരിക്കേണ്ട റോഡുകൾ പെെട്ടന്ന് തീർക്കാനുള്ള ശ്രമത്തിലാണ് ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി. 10 വർഷത്തെ റോഡ് പരിപാലനവും ഇവരുടെ ചുമതലയാണ്. കാരപ്പറമ്പ്--എരഞ്ഞിപ്പാലം--അരയിടത്തുപാലം- കല്ലുത്താൻ കടവ് പാതക്കു പുറമെ സ്റ്റേഡിയം ജങ്ഷൻ- പുതിയറ, വെള്ളിമാടുകുന്ന്--കോവൂർ, ഗാന്ധി റോഡ്--മിനി ബൈപാസ്-കുനിയിൽകടവ്- -മാവൂർ റോഡ് ജങ്ഷൻ, പനത്തുതാഴം- സി.ഡബ്ല്യു.ആർ.ഡി.എം, പുഷ്പ ജങ്ഷൻ- -മാങ്കാവ് ജങ്ഷൻ എന്നിവയാണ് നഗരപാത പദ്ധതിയിൽ നവീകരിക്കുന്നത്. എല്ലാ റോഡുകളും കൂടി 22.5 കിലോമീറ്ററാണ് ദൈർഘ്യം. ചെലവ് 180 കോടിയും. നഗര റോഡ് അഭിവൃദ്ധിപ്പെടുത്തൽ പദ്ധതിയിൽ ഉൾപ്പെടുത്തി കേരള റോഡ് ഫണ്ട് ബോർഡിനു കീഴിലാണ് നവീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.