​െഡങ്കി ഹോട്ട്സ്പോട്ട് ഏരിയകളിൽ ഉന്നതതല സംഘത്തെ അയക്കണം ^എ.കെ. ശശീന്ദ്രൻ എം.എൽ.എ

െഡങ്കി ഹോട്ട്സ്പോട്ട് ഏരിയകളിൽ ഉന്നതതല സംഘത്തെ അയക്കണം -എ.കെ. ശശീന്ദ്രൻ എം.എൽ.എ െഡങ്കി ഹോട്ട്സ്പോട്ട് ഏരിയകളിൽ ഉന്നതതല സംഘത്തെ അയക്കണം -എ.കെ. ശശീന്ദ്രൻ എം.എൽ.എ കോഴിക്കോട്: െഡങ്കിപ്പനി പടർന്നു പിടിച്ച എലത്തൂർ നിയോജകമണ്ഡലത്തിലെ പ്രദേശങ്ങൾ ഉൾപ്പെടെയുള്ള െഡങ്കി ഹോട്ട്സ്പോട്ട് ഏരിയകളിൽ ആരോഗ്യവകുപ്പി​െൻറ ഉന്നതതല സംഘത്തെ അയക്കണമെന്നും ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിർദേശം നൽകണമെന്നും എ.കെ. ശശീന്ദ്രൻ എം.എൽ.എ ആരോഗ്യ വകുപ്പു മന്ത്രിയോട് ആവശ്യപ്പെട്ടു. എലത്തൂർ നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും ആരോഗ്യ വകുപ്പു പ്രസിദ്ധീകരിച്ച െഡങ്കി ഹോട്ട്സ്പോട്ട് ഏരിയകളിൽ ഉൾപ്പെടുന്ന സ്ഥലങ്ങളാണ്. ഇവിടങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനെപ്പറ്റി ആലോചിക്കുന്നതിനായി ഡി.എം.ഒവി​െൻറ നേതൃത്വത്തിൽ ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കോഴിക്കോട് പി.ഡബ്ല്യൂ.ഡി െറസ്റ്റ് ഹൗസിൽ പഞ്ചായത്ത് പ്രസിഡൻറുമാരുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേരുമെന്ന് എം.എൽ.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.