താമരശ്ശേരി: അടിവാരത്തിനടുത്ത് കുന്തളംതേര് റോഡിൽ മദ്യഷാപ് തുടങ്ങുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. കോടഞ്ചേരി പഞ്ചായത്തിലെ നൂറാംതോട്, പാലക്കൽ, ചെമ്പുകടവ് പ്രദേശങ്ങളുടെ സംഗമവഴിയും നോളജ് സിറ്റിയോട് ചേർന്ന എസ്റ്റേറ്റ്മേഖലയുമായ പോത്തുണ്ടി കുന്തളംതേര് റോഡിലാണ് മദ്യഷാപ്പിനായി പ്രവൃത്തി തുടങ്ങിയത്. ഇപ്പോൾ തന്നെ സാമൂഹികവിരുദ്ധരുടെ ഒത്തുകൂടൽ കേന്ദ്രമായ ഇവിടെ മദ്യഷാപ് ആരംഭിക്കുന്നതോടെ ക്രമസമാധാന പ്രശ്നം ഏറും. മദ്യഷാപ്പിനെതിരെ ഒറ്റക്കെട്ടായി രംഗത്തുവരാൻ അടിവാരത്ത് ചേർന്ന സാമൂഹിക-രാഷ്ട്രീയ-മത സംഘടന പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. വി.കെ. ഹുസൈൻകുട്ടി ഉദ്ഘാടനം ചെയ്തു. ഫാ.തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ കെ.എം. ബഷീർ, ഫാ. വിൻസൻറ് കണ്ടണ്ടത്തിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് തമ്പി പറകണ്ടത്തിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലീലാമ്മ മംഗലത്ത്, മൊയ്തീൻകുട്ടി മുസ്ലിയാർ മതുവാടൻ, ഗഫൂർ ഒതയോത്ത്, സലീം മറ്റത്തിൽ, പി.വി സാബു, എരഞ്ഞോണ മുഹമ്മദ് എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്തംഗം ചെയർമാനും വി.കെ. താജു കൺവീനറുമായി മദ്യഷാപ് വിരുദ്ധ ജനകീയ സമിതിക്ക് രൂപം നൽകി. തുടർന്ന് അടിവാരം അങ്ങാടിയിൽ പ്രതിഷേധ പ്രകടനവും നടത്തി. 17ന് അടിവാരത്ത് പ്രതിഷേധയോഗം നടത്തി സമരപരിപാടികൾ തുടങ്ങാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.