കാരാട്: സർവകക്ഷി സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാവുംവിധം വാഴയൂരിലെ പുതുക്കോട് സംഘർഷം തുടരുന്നു. ചൊവ്വാഴ്ച രാത്രി പുതുക്കോട് സി.പി.എം ഓഫിസ് ആക്രമണ സംഭവത്തിന് പിറകെ സി.പി.എം, - ബി.ജെ.പി പ്രവർത്തകരുടെ വീട് ആക്രമിക്കുകയും ഇരുഭാഗത്തും പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു. ടി.വി. ഇബ്രാഹിം എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന സമധാന യോഗത്തിെൻറ ഏതാനും മണിക്കൂറുകൾക്കകമാണ് പുതുക്കോട് സി.പി.എം ഓഫിസ് ആക്രമിക്കപ്പെട്ടത്. ബുധനാഴ്ച പുലർച്ചയോടെ ഇവിടെ സി.പി.എം പ്രവർത്തകരായ എ.കെ. അച്യുതൻ, എ.കെ. ഗിരീഷ്, പ്രീതി എന്നിവരുടെ വീടുകൾ ആക്രമിക്കപ്പെട്ടു. വീടിെൻറ ജനൽച്ചില്ലുകൾ തകർക്കപ്പെട്ടിട്ടുണ്ട്. ചില്ലുകൊണ്ട് പരിക്കേറ്റ അച്യുതനെ ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ പ്രദേശത്തെ ബി.ജെ.പി പ്രവർത്തകെൻറ വീടും ആക്രമിക്കപ്പെട്ടതായി പരാതിയുണ്ട്. ബുധനാഴ്ച വൈകീട്ട് സി.പി.എം പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തെ തുടർന്ന് ബി.ജെ.പി പ്രവർത്തകൻ പള്ളിയാളി ഭാസെൻറ വീടിന് നേരെയും അക്രമമുണ്ടായതായി പരാതിയുണ്ട്. സ്ഥലത്ത് വൻ പൊലീസ് സാന്നിധ്യമുണ്ട്. ഏറെ കാലമായി വാഴയൂരിലെ പുതുക്കോട്, കാരാട് തുടങ്ങിയ സ്ഥലങ്ങൾ സംഘർഷപ്രദേശങ്ങളാണ്. പുതുക്കോട് ഒരു വർഷം മുമ്പ് സംഘർഷത്തിനിടെ സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ടതോടെയാണ് ഇരുവിഭാഗവും തമ്മിലുള്ള സംഘട്ടനങ്ങൾ വർധിച്ചത്. കഴിഞ്ഞ ദിവസത്തെ സർവകക്ഷി യോഗത്തിെൻറ തീരുമാനപ്രകാരം ഇന്ന് എം.എൽ.എയുടെ നേതൃത്വത്തിൽ അക്രമത്തിന് ഇരയായ പ്രദേശങ്ങൾ സന്ദർശിക്കാൻ ധാരണയുണ്ടായിരുന്നെങ്കിലും പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇതിെൻറ ഗതിയെന്താവുമെന്ന ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.