കക്കോടി: രോഗികളുടെ കൂടെ എത്തുന്നവരും രോഗികളാകുന്ന അവസ്ഥയാണ് കക്കോടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ. ഉൾക്കൊള്ളാൻ കഴിയാത്തവിധമാണ് അനുദിനം രോഗികൾ എത്തുന്നത്. കാലവർഷം ആരംഭിച്ചതോടെ ഗ്രാമപഞ്ചായത്ത് പനിച്ചൂടിൽ വിറക്കുകയാണ്. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ശരാശരി ഇരുന്നൂറ്റമ്പതിനും മുന്നൂറിനും ഇടയിൽ എത്തുന്ന രോഗികളിൽ ഭൂരിഭാഗവും പനിബാധിച്ചവരാണ്. കേന്ദ്രത്തിലാവെട്ട ഒറ്റ ഡോക്ടറും. രോഗികളുടെ ബാഹുല്യമുള്ളപ്പോൾ അധികം ഡോക്ടറെ അനുവദിക്കാറുണ്ടെങ്കിലും ഇത്തവണ അതും ഉണ്ടായിട്ടില്ല. രാവിലെ 10 മണിക്കു മുമ്പുതന്നെ ചികിത്സതേടിയെത്തുന്ന രോഗികൾ പലേപ്പാഴും മൂന്നുമണി കഴിഞ്ഞിട്ടാണ് ആശുപത്രി വിടുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ രോഗികളുടെ എണ്ണത്തിൽ തുടക്കത്തിലേ വർധനയാണ്. പ്രതിരോധ കുത്തിവെപ്പെടുക്കാൻ എത്തുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവർ േരാഗികൾക്കിടയിൽ മണിക്കൂറുകൾ കഴിയേണ്ടിവരുന്നതുമൂലം രോഗം പകരുന്ന പേടിയിലാണ്. മഴപെയ്താൽ വെള്ളം ബാത്ത്റൂമിലൂടെ നിറഞ്ഞുകവിഞ്ഞ് പുറത്തേക്കൊഴുകുകയാണ്. കേന്ദ്രത്തിലെ എച്ച്.െഎ വിരമിച്ചിട്ട് പകരം ആൾ എത്തിയിട്ടുമില്ല. പബ്ലിക് ഹെൽത്ത് നഴ്സിെൻറയും എൽ.എച്ച്.െഎയുടെയും തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. പനി ബാധിച്ച പലരും സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടുകയാണ് ഇപ്പോൾ. ഇൗ കണക്കുകൾ കൂടിയാകുമ്പോൾ പനിബാധിതരുടെ എണ്ണം ഇരട്ടിയാകും. പഞ്ചായത്തിൽ ജൂൺ 13 വരെ 14 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. നാൽപതോളം പേർക്ക് രോഗബാധ സംശയവുമുണ്ട്. മലേറിയ, ഡെങ്കിപനി ബാധിതരുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിൽ എല്ലാ വീടുകളും കേന്ദ്രീകരിച്ച് സർേവ ആരംഭിച്ചു. ആരോഗ്യ വകുപ്പ് ജീവനക്കാർ, ആശാ വർക്കർമാർ, അംഗൻവാടി വർക്കമാർ, സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവരടങ്ങിയ സംഘം സംശയമുള്ള രോഗികളുടെ സാമ്പിളുകൾ എടുത്ത് പരിശോധന നടത്തി ചികിത്സക്ക് വിധേയമാക്കുന്നുെണ്ടങ്കിലും ആശങ്കയേറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.