ജൂനിയർ ഏഷ്യൻ ഷട്ട്​ൽ ബാഡ്മിൻറൺ: അനുഗ്രഹ, റസ ഫർഹത്ത് ഇന്ത്യൻ ടീമിൽ

കോഴിക്കോട്: ഇന്തോനേഷ്യയിലെ ജകാർത്തയിൽ ജൂലൈ 22 മുതൽ 30 വരെ നടക്കുന്ന ജൂനിയർ ഏഷ്യൻ ഷട്ട്ൽ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിലേക്ക് കേരള ബാഡ്മിൻറൺ ഡബ്ൾസ് താരങ്ങളായ അനുഗ്രഹ വിജയകുമാർ (കോഴിക്കോട്), റസ ഫർഹത്ത് (എറണാകുളം) എന്നിവരെ തെരഞ്ഞെടുത്തു. കേരളത്തിൽ ഈ വർഷം നടന്ന മൂന്ന് ടൂർണമ​െൻറുകളിലും ഇവർ കിരീടം നേടിയിരുന്നു. ഇരുവരും ഇപ്പോൾ എറണാകുളം റീജനൽ സ്പോർട്സ് സ​െൻററിൽ ജോയ് ടി. ആൻറണിയുടെ കീഴിലാണ് പരിശീലനം നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.