പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് കനറാ ബാങ്ക് അധികൃതർ * മോഷണശ്രമം സി.സി.ടി.വി കേബിളും വൈദ്യുതിബന്ധവും വിച്ഛേദിച്ചശേഷം മാനന്തവാടി: കനറാ ബാങ്ക് പയ്യമ്പള്ളി ശാഖയുടെ എ.ടി.എം മെഷീന്‍ തകര്‍ത്ത് രണ്ടാം തവണയും മോഷണശ്രമം. എന്നാൽ, പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും മെഷീനിലുണ്ടായിരുന്ന അഞ്ചു ലക്ഷത്തോളം രൂപ സുരക്ഷിതമാണെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി. ബുധനാഴ്ച രാവിലെ ഏഴു മണിയോടെ എ.ടി.എം പരിസരം ശുചീകരിക്കാനെത്തിയ ആളാണ് മോഷണശ്രമം നടന്നതായി കണ്ടത്. വിവരമറിയിച്ചതിെൻറ അടിസ്ഥാനത്തിൽ ജില്ല പൊലീസ് മേധാവി രാജ്പാല്‍ മീണ, മാനന്തവാടി ജെ.എസ്.പി ജി. ജയ്‌ദേവ്, മാനന്തവാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ. മണി, എസ്.ഐ ടി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവസ്ഥലത്തെത്തി. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിൽ കൗണ്ടറിലേക്കുള്ള വൈദ്യുതിബന്ധവും സി.സി.ടി.വി കേബിളുകളും വിച്ഛേദിച്ചതായി കണ്ടെത്തി. രാത്രി പതിനൊന്നരയോടെ ഹെല്‍മറ്റ് ധരിച്ചെത്തിയ ഒരാളുടെ അവ്യക്തമായ രൂപമാണ് അവസാനമായി കാമറയില്‍ പതിഞ്ഞതെന്നും കണ്ടെത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കൂടുതല്‍ തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് പ്രാഥമിക വിവരം. പയ്യമ്പള്ളി അങ്ങാടിയിൽനിന്നു മാറി ഒറ്റപ്പെട്ട സ്ഥലത്താണ് കവർച്ചശ്രമം നടന്ന എ.ടി.എം കൗണ്ടര്‍ സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ഏഴിന് സമാനരീതിയില്‍ ഇവിടെ മോഷണശ്രമം നടന്നിരുന്നു. അന്ന് ശരീരമാസകലം ചാക്കുകൊണ്ട് പൊതിഞ്ഞ് മോഷ്ടാവ് കൗണ്ടറിനുള്ളില്‍ പ്രവേശിച്ചതിനാൽ സി.സി.ടി.വിയില്‍ മോഷ്ടാവിെൻറ മുഖം വ്യക്തമായിരുന്നില്ല. മോഷണശ്രമത്തിനുശേഷം ജനപ്രതിനിധികളുള്‍പ്പെടെയുള്ളവര്‍ എ.ടി.എം കൗണ്ടര്‍ മാറ്റാന്‍ ആവശ്യപ്പെടുകയും സുരക്ഷജീവനക്കാരനെ നിയമിക്കണമെന്ന് നിർദേശം നൽകുകയും ചെയ്തിരുന്നു. ഇത് ബാങ്ക് അധികൃതര്‍ ചെവിക്കൊള്ളാത്തതാണ് വീണ്ടും മോഷണശ്രരമം നടക്കാൻ കാരണം. WEDWDL8 മോഷണശ്രമം നടന്ന പയ്യമ്പള്ളിയിലെ എം.ടി.എം സി.പി.എം ആക്രമണത്തിനെതിരെ കലക്ടറേറ്റ് മാർച്ച് കൽപറ്റ: സി.പി.എം ആക്രമണത്തിനെതിരെ മാർക്സിസ്റ്റ് ആക്രമണവിരുദ്ധ ജനകീയ സമിതി ആഭിമുഖ്യത്തിൽ ബി.ജെ.പി നടത്തിയ കലക്ടറേറ്റ് മാർച്ച് യുവമോർച്ച സംസ്ഥാന പ്രസിഡൻറ് അഡ്വ. കെ.പി. പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. പൊലീസിനെ ചൊൽപ്പടിക്കു നിർത്തിയും പാർട്ടി ക്രിമിനലുകളെ കയറൂരിവിട്ടും ഭരണം നടത്താമെന്നത് പിണറായിയുടെ വ്യാമോഹം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ആർ.എസ്.എസ് ജില്ല സംഘചാലക് എം.എം. ദാമോദരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ എൻ. ശിവരാജൻ, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സഹസംഘടന സെക്രട്ടറി വി. മഹേഷ്, ബി.എം.എസ് ജില്ല സെക്രട്ടറി പി.കെ. മുരളി, ഹിന്ദു ഐക്യവേദി ജില്ല പ്രസിഡൻറ് ജഗനാഥ് കുമാർ, എ.ബി.വി.പി ജില്ല കൺവീനർ ദീപു പുത്തൻപുരയിൽ, ആർ. എസ്.എസ് ജില്ല സഹ കാര്യവാഹ് ടി. സുബറാവു എന്നിവർ സംസാരിച്ചു. കെ. ബാലകൃഷ്ണൻ, എം. രജീഷ്, കെ.ജി. സുരേഷ്, പി.ജി. ആനന്ദ്കുമാർ, കെ. മോഹൻദാസ്, വി. മോഹനൻ, പൊന്നു, അഖിൽ പ്രേം, ശ്രീനിവാസൻ, ബാലൻ എന്നിവർ നേതൃത്വം നൽകി. WEDWDL9 മാർക്സിസ്റ്റ് ആക്രമണ വിരുദ്ധ ജനകീയ സമിതി കലക്ടറേറ്റ് മാർച്ചും ധർണയും യുവമോർച്ച സംസ്ഥാന പ്രസിഡൻറ് അഡ്വ. കെ.പി. പ്രകാശ്ബാബു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.