സി.പി.എം ഒാഫിസ്​ ആക്രമണം: മുഖ്യമന്ത്രിയുടെ പ്രസ്​താവന അണികളെ വികാരംകൊള്ളിക്കാനാ​െണന്ന്​ വികാരം​​െകാള്ളിക്കാൻ ^ആർ.എസ്​.എസ്​

സി.പി.എം ഒാഫിസ് ആക്രമണം: മുഖ്യമന്ത്രിയുടെ പ്രസ്താവന അണികളെ വികാരംകൊള്ളിക്കാനാെണന്ന് വികാരംെകാള്ളിക്കാൻ -ആർ.എസ്.എസ് കോഴിക്കോട്: സി.പി.എം ജില്ല കമ്മിറ്റി ഒാഫിസിനുനേരെയുണ്ടായതായി പറയപ്പെടുന്ന ആക്രമണം സെക്രട്ടറിയെ ലക്ഷ്യമിട്ടുള്ളതാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അണികെള വികാരംകൊള്ളിക്കാനാെണന്ന് ആർ.എസ്.എസ് പ്രാന്തകാര്യവാഹക് പി. ഗോപാലൻകുട്ടി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ജില്ല സെക്രട്ടറി പി. മോഹനനെ കൊലപ്പെടുത്താനുള്ള ശ്രമമായിരുന്നുവെന്നാണ് പിണറായി വിജയൻ പറഞ്ഞത്. ഇത്തരം പ്രസ്താവനകൾ പ്രശ്നങ്ങൾ സൃഷ്ടിക്കും. നേരേത്തയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് നടത്തിയ സമാധാന ചർച്ചയിൽ സി.പി.എം ജില്ല സെക്രട്ടറിതന്നെ പറഞ്ഞത് വീടും പാർട്ടി ഒാഫിസും അവസാന അഭയകേന്ദ്രമാണ്, ഇവിടങ്ങൾ ആക്രമിക്കാൻ പാടില്ല എന്നാണ്. എന്നാൽ, പിന്നീടും സംഘ്പരിവാർ സംഘടനകളുടെ ഒാഫിസുകളും പ്രവർത്തകരുെട വീടുകളും ആക്രമിക്കപ്പെട്ടു. ന്യൂഡൽഹിയിൽ സീതാറാം യെച്ചൂരിയുടെ വാർത്തസമ്മേളനത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചത് ഹിന്ദുസേന പ്രവർത്തകരാണ്. എന്നാൽ, യെച്ചൂരിയെ ആർ.എസ്.എസ് ആക്രമിച്ചു എന്ന് സി.പി.എം തെറ്റായി പ്രചരിപ്പിച്ചതാണ് കുഴപ്പങ്ങൾ സൃഷ്ടിച്ചത്. ഹിന്ദുസേന, ഹനുമാൻസേന, ശിവസേന, ശ്രീരാമേസന എന്നിവയുമായി ആർ.എസ്.എസിന് പുലബന്ധംപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് പലപ്പോഴും പരാതിക്കാരെ കുറ്റവാളികളാക്കുന്ന സ്ഥിതിയാണുള്ളത്. ഇത് അവസാനിപ്പിച്ച് നീതിയുക്തമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി നിർദേശിക്കണമെന്നും സമാധാനശ്രമങ്ങളുമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.