മാനാഞ്ചിറ കോംട്രസ്​റ്റ്​ നെയ്​ത്തുകമ്പനി ഉടൻ ​തുറക്കണമെന്ന്​ വിധി

കോഴിക്കോട്: മാനാഞ്ചിറയിലെ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി അടച്ചുപൂട്ടിയത് നിയമവിരുദ്ധവും നീതീകരിക്കാനാവാത്തതുമാണെന്നും ഉടൻ തുറന്നു പ്രവർത്തിപ്പിക്കണമെന്നും കോഴിക്കോട് വ്യവസായ ട്രൈബ്യൂണലി​െൻറ വിധി. ഫാക്ടറി പൂട്ടിയ 2009 ഫെബ്രുവരി ഒന്നു മുതൽ തൊഴിലാളികൾക്ക് ലഭിക്കേണ്ട മുഴുവൻ ശമ്പളവും നൽകണമെന്നും പൂർണ ആനുകൂല്യവുമായി തൊഴിൽ തിരിച്ചുനൽകണമെന്നും ഉത്തരവിൽ പറയുന്നു. മാനേജ്മ​െൻറ് 2009 നവംബർ 22ന് പ്രഖ്യാപിച്ച വളൻററി സെപറേഷൻ സ്കീം (വി.എസ്.എസ്) പ്രകാരം വിരമിച്ചവർക്ക് പിരിഞ്ഞ തീയതിവരെയുള്ള മുഴുവൻ ആനുകൂല്യങ്ങളും നൽകണം. കോമൺവെൽത്ത് ഹാൻഡ് ലൂം വർക്കേഴ്സ് യൂനിയൻ (എ.െഎ.ടി.യു.സി), ജില്ല ടെക്സ്റ്റൈൽ വർക്കേഴ്സ് സംഘം (ബി.എം.എസ്) തുടങ്ങി എട്ട് തൊഴിലാളി യൂനിയനുകൾ ചേർന്ന് നൽകിയ ഹരജിയിലാണ് ൈട്രബ്യൂണൽ കെ.വി. രാധാകൃഷ്ണ​െൻറ വിധി. കോമൺവെൽത്ത് മാനേജ്മ​െൻറിനെതിരെ നൽകിയ പരാതിയിൽ സ്ഥലം വാങ്ങിയ പുമീസ് പ്രോപ്പർട്ടീസിനെ പിന്നീട് കക്ഷിചേർക്കുകയായിരുന്നു. തൊഴിൽ തർക്ക നിയമം 95 ഒ. പ്രകാരം നൂറിലേറെ ജീവനക്കാരുള്ള കമ്പനി പൂട്ടാൻ സർക്കാർ അനുവാദം വേണം. എന്നാൽ, ഇരുനൂറിലേറെ പേരുള്ള കോംട്രസ്റ്റ് പൂട്ടാൻ അനുമതി തേടിയില്ലെന്ന് കാണിച്ചായിരുന്നു പരാതി. തൊഴിലാളികളുടെ എണ്ണം കുറക്കാനാണ് കമ്പനി വി.എസ്.എസ് പദ്ധതി അവതരിപ്പിച്ചതെന്നും ആരോപണമുയർന്നു. റീജനല്‍ ജോയിൻറ് ലേബര്‍ കമീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടി​െൻറ അടിസ്ഥാനത്തില്‍ ലേബര്‍ കമീഷണറാണ് കേസ് വ്യവസായ ട്രൈബ്യൂണലിന് റഫര്‍ചെയ്തത്. അഭിഭാഷകരായ എം. അശോകന്‍, പി.എസ്. മുരളി ഇസെഡ്. പി. സക്കറിയ എന്നിവർ ബി.എം.എസ്, എ.ഐ.ടി.യു.സി സംഘടനകള്‍ക്കുവേണ്ടി ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.