ബേബിപോൾ സ്മാരക പുരസ്കാരം വി.ടി. കുമാറിന് സമ്മാനിച്ചു കൽപറ്റ: മതേതര പരിചയണിഞ്ഞുകൊണ്ടുള്ള ആടിത്തിമിർക്കലാണ് സമകാലിക ഇന്ത്യൻ രാഷ്ട്രീയമെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ പ്രഫസർ ടി. മോഹൻ ബാബു അഭിപ്രായപ്പെട്ടു. ബേബിപോൾ അനുസ്മരണ ദിനത്തോടനുബന്ധിച്ചു നടന്ന വാർഷിക പ്രഭാഷണത്തിൽ സമകാലിക ഇന്ത്യൻ രാഷ്ട്രീയവും മതേതരത്വവും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന മതേതരത്വം ഉദ്ഘോഷിക്കുമ്പോഴും അതിലെ വൈരുധ്യങ്ങൾ മാറ്റിയെടുക്കുന്നതിന് നിയമസംവിധാനങ്ങൾക്കോ നിയമ നിർമാണ സഭകൾക്കോ സാധിക്കാതെ പോകുന്നതും ഇന്ത്യൻ രാഷ്ട്രീയം നേരിടുന്ന വെല്ലുവിളിയാണ്. ഇത്തരമൊരു സാഹചര്യം പൊതുസമൂഹം മനസ്സിലാക്കുകയും തിരുത്തുന്നതിനാവശ്യമായ നടപടികളിലേക്ക് നീങ്ങുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന മാധ്യമപ്രവർത്തകൻ ടി.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഇ.ടി. രാജു അനുസ്മരണ പ്രഭാഷണം നടത്തി. ബേബിപോൾ സ്മാരക പുരസ്കാരം വി.ടി. കുമാറിന് ബേബിപോളിെൻറ മാതാവ് പുല്ലിട്ടയിൽ ഏലിയാമ്മ സമ്മാനിച്ചു. പി. ഫിലിപ്പോസ്, പി.സി. ജോസ്, എം.എം. അഗസ്റ്റിൻ, ടി.കെ. ഓമന, സി.കെ. ദിനേശൻ എന്നിവർ സംസാരിച്ചു. WEDWDL23 ബേബിപോൾ സ്മാരക പുരസ്കാരം പുല്ലിട്ടയിൽ ഏലിയാമ്മ വി.ടി. കുമാറിന് സമ്മാനിക്കുന്നു പെൻഷൻ കുടിശ്ശിക: വയോജനവേദി മാർച്ചും ധർണയും കൽപറ്റ: കർഷക വയോജനവേദി കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. കർഷകരുടെ പെൻഷൻ കുടിശ്ശിക കഴിഞ്ഞ നാലുമാസമായി മുടങ്ങിക്കിടക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു സമരം. ഹരിത സേന സംസ്ഥാന പ്രസിഡൻറ് അഡ്വ. വി.ടി. പ്രതീഷ്കുമാർ ഉദ്ഘാടനം ചെയ്തു. വയോജനവേദി ജില്ല പ്രസിഡൻറ് സി.യു. ചാക്കോ അധ്യക്ഷത വഹിച്ചു. കർഷകപെൻഷൻ ജീവനക്കാരുടേതിന് തുല്യമായി ഏകീകരിക്കുക, എല്ലാ കർഷകർക്കും 55 വയസ്സ് കഴിഞ്ഞാൽ മാനദണ്ഡങ്ങളില്ലാതെ 6000 രൂപ പെൻഷൻ നൽകുക, എല്ലാ കർഷകർക്കും ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് നൽകുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. WEDWDL21 കർഷക വയോജനവേദി കലക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ ഹരിതസേന സംസ്ഥാന പ്രസിഡൻറ് അഡ്വ. വി.ടി. പ്രതീഷ്കുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.