മുൻ പൊതുമരാമത്ത് ജീവനക്കാര​െൻറ വീട്ടിൽ വിജിലൻസ്​ റെയ്ഡ്

താമരശ്ശേരി: പൊതുമരാമത്ത് വകുപ്പിൽനിന്ന് വിരമിച്ച ഡെപ്യൂട്ടി ഓവർസിയർ താമരശ്ശേരി ഉല്ലാസ് കോളനിയിലെ അബ്ബാസി​െൻറ വീട്ടിൽ വിജിലൻസ് പരിശോധന നടത്തി. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ കോഴിക്കോട് വിജിലൻസ് കോടതി ഉത്തരവ് പ്രകാരമാണ് പരിശോധന നടത്തിയത്. വിജിലൻസ് ഡിവൈ.എസ്.പി ഷാനവാസി​െൻറ നേതൃത്വത്തിൽ മൂന്ന് സി.ഐമാരടങ്ങുന്ന സംഘം രാവിലെ ഏഴിന് ആരംഭിച്ച പരിശോധന രാത്രി വൈകിയും തുടരുകയാണ്. p3cl17
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.