പുതിയേരയുടെ മരണം ചീക്കിലോട്​ ഗ്രാമത്തി​െൻറ തേങ്ങലായി

നന്മണ്ട: 10 മാസത്തോളമായി നരിക്കുനി അത്താണിയുടെ സാന്ത്വന തണലിൽ കഴിഞ്ഞിരുന്ന ചീക്കിലോട് കൊളത്തൂർ റോഡ് പുതുപ്പാടി വീട്ടിൽ പുതിയേരയുടെ (89) മരണം ചീക്കിലോട് ഗ്രാമത്തി​െൻറ തേങ്ങലായി. സ്വന്തം കൂരക്കുമുന്നിൽ ബോധരഹിതയായി കിടക്കുകയായിരുന്ന പുതിയേരയെ നാട്ടുകാർ മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽനിന്ന് ഡിസ്ചാർജ് ചെയ്തിട്ടും പോവാനിടമില്ലാതെ ദുരിതമനുഭവിക്കുകയായിരുന്ന ദലിത് വയോധികയുടെ കഥ 'മാധ്യമം'പുറത്തുകൊണ്ടുവന്നിരുന്നു. അശരണരും രോഗികളുമായവർക്ക് ആലംബമായ നരിക്കുനി അത്താണി ഇവരെ ഏറ്റെടുക്കാൻ തയാറായതോടെ പുതിയേരക്ക് പുനർജന്മമായിരുന്നു. ബന്ധുക്കളൊന്നും തിരിഞ്ഞുനോക്കാനില്ലാത്തതിനാൽ നാട്ടുകാരുടെ കാരുണ്യത്തിലായിരുന്നു ഇവർ. സംസ്കാര ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് കുണ്ടൂർ ബിജു, 15ാം വാർഡ് അംഗം സുധാകരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. രാജൻ എന്നിവർ സംബന്ധിച്ചു. ............................... p3cl14
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.