പകർച്ചപ്പനി: മാവൂരിൽ പ്രതിരോധം ഉൗർജിതമാക്കുന്നു

മാവൂർ: ഗ്രാമ പഞ്ചായത്തി​െൻറ ചില ഭാഗങ്ങളിൽ െഡങ്കിപ്പനിയും മറ്റു പകർച്ചപ്പനികളും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനം ഉൗർജിതമാക്കാൻ തീരുമാനം. ബുധനാഴ്ച ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന സ്ഥാപന മേലധികാരികളുടെയും ആരോഗ്യപ്രവർത്തകരുടെയും ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെയും യോഗത്തിലാണ് തീരുമാനമെടുത്തത്. പനി പ്രതിരോധ പ്രവർത്തനം ഏകോപിപ്പിക്കാനും വിലയിരുത്താനുമായി പഞ്ചായത്ത്തല മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിച്ചു. ആയുർവേദ-ഹോമിയോ-അേലാപ്പതി മെഡിക്കൽ ഒാഫിസർമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ഹെൽത്ത് ഇൻസ്പെക്ടർ, മറ്റ് ആരോഗ്യപ്രവർത്തകർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ആശാ വർക്കർമാർ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ എന്നിവർ അംഗങ്ങളായാണ് കമ്മിറ്റി രൂപവത്കരിച്ചത്. ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത വാർഡുകളിൽ വ്യാഴാഴ്ച മുതൽ സ്ക്വാഡ് പ്രവർത്തനം നടക്കും. പ്രതിരോധ ബോധവത്കരണം, കൊതുക് ഉറവിട നശീകരണം, പനി രോഗികളുടെ വിവരശേഖരണം, ചികിത്സ ബോധവത്കരണം തുടങ്ങിയവ ഇതിലൂടെ നടത്തും. സാധ്യമായ വാർഡുകളിൽ പനി പ്രതിരോധ ഹോമിയോ മരുന്ന് വിതരണ ക്യാമ്പ് സംഘടിപ്പിക്കും. കൊതുകു നശീകരണത്തി​െൻറയും പ്രതിരോധപ്രവർത്തനങ്ങളുടെയും പ്രാധാന്യം പൊതുജനങ്ങൾക്ക് പകർന്നുനൽകുന്നതിന് ബോധവത്കരണം നടത്താനും തീരുമാനിച്ചു. ഇതിനായി ലഘുലേഖ അച്ചടിച്ച് വിതരണം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് അധ്യക്ഷത വഹിച്ചു. ചെറൂപ്പ ആശുപത്രി മെഡിക്കൽ ഒാഫിസർ വി. ബിന്ദു, ആയുർവേദ മെഡിക്കൽ ഒാഫിസർ ടെസ്റ്റി മെറിൻ, ഹോമിയോ ചീഫ് മെഡിക്കൽ ഒാഫിസർ ടി.എ. ആനി ഉമ്മൻ, ഹെൽത്ത് ഇൻസ്പെക്ടർ പി. ഉണ്ണികൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് ൈവസ് പ്രസിഡൻറ് വളപ്പിൽ റസാഖ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ കെ. കവിതാഭായ്, കെ. ഉസ്മാൻ, കെ.സി. വാസന്തി, സി.ഡി.എസ് ചെയർപേഴ്സൻ പി. ഭവിത, വെറ്ററിനറി സർജൻ മിഥുല ജോയ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു. p3cl18
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.