മുക്കം: കുറുക്കു വഴിയിലൂടെ ടിപ്പർ കടക്കാൻ ശ്രമിച്ചതാണ് ബുധനാഴ്ച അധ്യാപികയും മകളും മരിക്കാനിടയായ അപകടത്തിനിടയാക്കിയത്. സ്കൂൾ സമയങ്ങളിൽ ടിപ്പറുകൾ ഓടുന്നതിനെതിരെ നാട്ടുകാർ ഏതാനും ദിവസങ്ങളായി പ്രതിഷേധ പരിപാടികൾ നടത്തി വരുകയായിരുന്നു. നാട്ടുകാരുടെ നിരീക്ഷണമുള്ളതിനാൽ പ്രധാന റോഡുകൾ ഒഴിവാക്കി കുറുക്കു വഴിയിലൂടെ കടക്കാൻ ടിപ്പർ ശ്രമിച്ചതാണ് അപകടത്തിൽ കലാശിച്ചത്. മുരിങ്ങം പുറായ് ഭാഗത്തുനിന്ന് ആനയാംകുന്ന്, കാരമൂല വഴി കാരശ്ശേരി പ്രധാന റൂട്ടിലേക്ക് കടക്കാമെന്ന ധാരണയിലാണ് ടിപ്പർ ഓടിയത്. ആനയാംകുന്ന് കൊച്ചു റോഡിലൂടെ അമിത വേഗത്തിൽ കടന്നുപോയതാണ് അപകടം വിതച്ചത്. അപകടം നടന്നയുടനെ ഡ്രൈവർ ഇറങ്ങിയോടി. ക്ഷുഭിതരായ ജനക്കൂട്ടം ടിപ്പർ അടിച്ചു തകർത്തു. െപാലീസുകാരെ തടയുകയും ചെയ്തു. തുടർന്ന് സംഘടിച്ച നാട്ടുകാർ ദേശീയ പാതയിൽ ഏതാണ്ട് രണ്ടര മണിക്കൂറോളം ഗതാഗതം തടസ്സപ്പെടുത്തി. താമരശ്ശേരി സി.ഐയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെത്തുടർന്ന് ഒടുവിൽ റോഡ് ഉപരോധം അവസാനിപ്പിച്ചെങ്കിലും പൊലീസിെൻറ നിസ്സംഗതയിൽ പ്രതിഷേധിച്ച് നാട്ടുകാർ മുക്കം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സ്കൂൾ സമയങ്ങളിൽ ഓടരുതെന്ന നിർദേശം ലംഘിച്ച് സർവിസ് നടത്തിയ ടിപ്പറുകൾ തടഞ്ഞ നാട്ടുകാർക്കെതിരെ രണ്ടു ദിവസം മുമ്പ് പൊലീസ് കേസെടുത്ത നിലപാടാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. ക്വാറി, ടിപ്പർ ഉടമകൾക്ക് പൊലീസ് കൂട്ടു നിൽക്കുന്നതായാണ് നാട്ടുകാരുടെ പരാതി. നിയമം ലംഘിച്ച് ഓട്ടം തുടരുന്ന ടിപ്പറുകൾക്കെതിരെ പരാതി ലഭിച്ചിട്ടും നടപടി സ്വീകരിക്കാത്ത പൊലീസ്, ടിപ്പർ തടയുന്നവർക്കെതിരെ കേസെടുക്കുന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് നാട്ടുകാർ പറഞ്ഞു. ............................ p3cl1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.