പ്രവാസികളുടെ ഹ്രസ്വചിത്രമേള ജൂലൈയിൽ

കോഴിക്കോട്: പ്രവാസികൾ നിർമിച്ച ഹ്രസ്വചിത്രങ്ങളുടെ മേള ജൂലൈ അവസാന വാരം കോഴിക്കോട്ട് നടക്കും. യു.എ.ഇയിലെ മലയാളികളും മറ്റും നിർമിച്ച ഇംഗ്ലീഷ്, തമിഴ്, മലയാളം ഭാഷകളിലുള്ള അറുപതോളം ലഘുചിത്രങ്ങളുടെ പ്രദർശനമാണ് കൊച്ചി മെേട്രാ ഷോർട്ട് ഫിലിം ഫെസ്റ്റ് എന്ന പേരിൽ നടക്കുക. 'പ്രവാസം സിനിമയിലൂടെ' വിഷയം ആസ്പദമാക്കി സെമിനാറും പ്രവാസജീവിതങ്ങളെ വെള്ളിത്തിരയിലെത്തിച്ച കലാകാരന്മാരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിക്കും. മൺസൂൺ സിനി ഫെസ്റ്റി​െൻറ ആഭിമുഖ്യത്തിലാണ് പരിപാടി. സാംസ്കാരിക വകുപ്പി​െൻറയും നോർകയുടെയും പി.ആർ.ഡി വകുപ്പി​െൻറയും സഹകരണത്തോടെയാണ് മേള നടത്തുന്നത്. പ്രാരംഭപ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കാൻ കലക്ടർ യു.വി. ജോസി​െൻറ നേതൃത്വത്തിൽ കലക്ടറേറ്റിൽ യോഗം ചേർന്നു. എ. പ്രദീപ്കുമാർ എം.എൽ.എ പങ്കെടുത്തു. ............................. p3cl10
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.