കോഴിക്കോട്: റമദാനിൽ അടുക്കളയിൽ സമയം ചെലവഴിച്ച് ആരാധനകൾ വിസ്മരിക്കുന്ന കുടുംബിനികൾക്ക് ആശ്വാസമായി കേറ്ററിങ് സ്ഥാപനങ്ങൾ. നഗരങ്ങളിലെന്നപോലെ ഗ്രാമങ്ങളിലും ഇത്തരം സ്ഥാപനങ്ങൾ സജീവമായി. മുമ്പ് പലഹാരങ്ങൾ മാത്രമുണ്ടാക്കിയിരുന്ന സ്ഥാപനങ്ങൾ ഇപ്പോൾ പത്തിരി, വെള്ളപ്പം, ഇടിയപ്പം, ചപ്പാത്തി, പുട്ട്, ബിരിയാണി തുടങ്ങിയ വിഭവങ്ങളും തയാറാക്കുന്നു. ഇഫ്താർ സംഗമങ്ങൾക്കും വിരുന്നുകൾക്കുമെല്ലാം മുൻകൂട്ടി ഒാർഡർ നൽകിയാൽ ഇവർ സാധനങ്ങൾ എത്തിച്ചുകൊടുക്കും. പത്തിരിയും ചപ്പാത്തിയും മെഷീനുകൾ ഉപേയാഗിച്ചാണ് ഉണ്ടാക്കുന്നത്. വീടുകളിലെ നോമ്പുതുറക്കും യഥേഷ്ടം സാധനങ്ങൾ കൊണ്ടുപോകുന്നുണ്ടെന്ന് കുറ്റിച്ചിറയിലെ കെ.എം.ആർ ഫുഡ് പ്രോഡക്ട്സ് ഉടമ കെ. റഷീദ് പറഞ്ഞു. പത്തിരിക്ക് മൂന്ന് രൂപ, ചപ്പാത്തി 3.50, വെള്ളപ്പം നാല്, ഇടിയപ്പം നാല്, പുട്ട് ആറ് എന്നിങ്ങനെയാണ് വില. ചില പ്രദേശങ്ങളിൽ വനിതകളുടെ കൂട്ടായ്മയും റമദാൻ സ്പെഷൽ കേറ്ററിങ് സ്ഥാപനങ്ങൾ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.