മീനങ്ങാടി: ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച മധ്യവയസ്കൻ പിടിയിലായി. മീനങ്ങാടി ആവയൽ മിഥുൻ നിവാസിൽ സുരേഷ്കുമാർ (57) എന്ന ചന്ദ്രനെയാണ് മീനങ്ങാടി സി.ഐ എം.ബി. പളനി അറസ്റ്റ് ചെയ്തത്. ആവയലിൽ റബർ ടാപിങ് തൊഴിലാളിയായ സുരേഷ്കുമാർ തോട്ടത്തിനടുത്തെ വീട്ടിലെ 32 വയസ്സുള്ള യുവതിയെയാണ് പീഡിപ്പിച്ചത്. കഴിഞ്ഞ ഏഴിന് രാവിലെ വീട്ടിലുള്ളവർ പുറത്തുപോയ തക്കംനോക്കി യുവതിയെ സമീപിച്ച് ബലാൽക്കാരമായി പീഡിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ യുവതിയുടെ മാതാവ് മീനങ്ങാടി സി.ഐക്ക് പരാതി കൊടുത്തു. തുടർന്ന് ഒളിവിൽപോയ പ്രതിയെ പുൽപള്ളിയിലെ ഭാര്യവീട്ടിൽനിന്നാണ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. പ്രതിഷേധ ദിനാചരണം സുല്‍ത്താന്‍ ബത്തേരി: രാത്രിയാത്ര നിരോധനം നിലവില്‍വന്ന ദിനമായ ബുധനാഴ്ച ഫ്രീഡം ടു മൂവ് പ്രവര്‍ത്തകര്‍ പ്രതിഷേധ ദിനമായി ആചരിക്കും. 2009 ജൂണ്‍ 14 നാണ് ചാമരാജ്‌നഗര്‍ ജില്ല കലക്ടര്‍ ദേശീയ പാതയിലെ ബന്ദിപ്പൂര്‍ വനമേഖലയില്‍ രാത്രിയാത്ര നിരോധനം ഏര്‍പ്പെടുത്തിയത്. പരിസ്ഥിതി സംരക്ഷണത്തിെൻറ പേരു പറഞ്ഞ് മനുഷ്യെൻറ സഞ്ചാരസ്വാതന്ത്ര്യമെന്ന ഭരണഘടന അവകാശത്തെ നിഷേധിച്ച തീരുമാനം പിന്‍വലിക്കുന്നതു വരെ ഫ്രീഡം ടു മൂവ് സമരരംഗത്ത് നിലകൊള്ളുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ജൂലൈയില്‍ അനിശ്ചിതകാല വഴിതടയല്‍ ആരംഭിച്ച് സമരം ശക്തമാക്കും. പ്രതിഷേധ ദിനാചരണത്തിെൻറ ഭാഗമായി ബുധനാഴ്ച വൈകീട്ട് നാലിന് ടൗണില്‍ പ്രകടനം നടത്തും. ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തെ പ്രതീകവത്കരിച്ച് കയ്പുനീര്‍ വിതരണവും നടത്തും. ബത്തേരിയിൽ രണ്ടു സ്ഥാപനങ്ങളിൽ മോഷണം സുൽത്താൻ ബത്തേരി: ടൗണിലെ രണ്ടു സ്ഥാപനങ്ങളിൽ തിങ്കളാഴ്ച രാത്രി മോഷണം നടന്നു. മാനിക്കുനിയിൽ പ്രവർത്തിക്കുന്ന സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് ബ്രാഞ്ച് ഓഫിസിലും സുന്ദരം ഫിനാൻസിലുമാണ് മോഷണം നടന്നത്. രണ്ട് സ്ഥാപനങ്ങളും ഒരു കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് ഓഫിസിെൻറ ഷട്ടർ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ഓഫിസിലെ അലമാരക്കുള്ളിൽ സൂക്ഷിച്ചിരുന്ന 17,000 രൂപയോളം നഷ്ടപ്പെട്ടതായി ബ്രാഞ്ച് മാനേജർ പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. മാനേജരുടെ കാബിൻ തകർത്ത് ഉള്ളിൽ കടന്നിട്ടുണ്ടെങ്കിലും മറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ല. കെട്ടിടത്തിെൻറ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന സുന്ദരം ഫിനാൻസിെൻറ പൂട്ട് തകർത്ത് ഉള്ളിൽ പ്രവേശിച്ചെങ്കിലും മോഷ്ടാക്കൾക്ക് ലോക്കർ തകർക്കാനായില്ല. ഇവിടെ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. സംഭവമറിഞ്ഞ് ബത്തേരി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. തൊട്ടടുത്തുള്ള സ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരുകയാണ്. രണ്ടാഴ്ച മുമ്പ് മാനിക്കുനി നേതാജി നഗറിലുള്ള രണ്ടു വീടുകളിൽ മോഷണ ശ്രമം നടന്നിരുന്നു. മാനിക്കുനി പ്രദേശത്ത് പൊലീസിെൻറ രാത്രികാല പരിശോധന കൂടുതൽ കാര്യക്ഷമമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. റിലീഫ് വിതരണവും ഇഫ്താര്‍ സംഗമവും പൊഴുതന: പൊഴുതന പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റിലീഫ് വിതരണവും ഇഫ്താര്‍ സംഗമവും നടത്തി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് പി. ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡൻറ് കാതിരി നാസര്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡൻറ് വി.എം. അബൂബക്കര്‍, പഞ്ചായത്ത് പ്രസിഡൻറ് ഷംസുദ്ദീന്‍, ജനറല്‍ സെക്രട്ടറി മുനീര്‍ എന്നിവർ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ.കെ. ഹനീഫ സ്വാഗതവും ടി.സി. മൊയ്തീന്‍ നന്ദിയും പറഞ്ഞു. TUEWD8 പൊഴുതന പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച റിലീഫ് വിതരണവും ഇഫ്താര്‍ സംഗമവും പി. ഇസ്മായില്‍ ഉദ്ഘാടനം ചെയ്യുന്നു ഒയിസ്ക ജൈവപച്ചക്കറിത്തോട്ടം ജില്ല തല ഉദ്ഘാടനം കൽപറ്റ: 'കൃഷിയിലൂടെ നന്മയിലേക്ക്' എന്ന ആശയത്തെ മുൻനിർത്തി ഒയിസ്ക ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർഥികളുടെ വീടുകളിലുമായി നിർമിക്കുന്ന ജൈവപച്ചക്കറിത്തോട്ടം പരിപാടിയുടെ ജില്ല തല ഉദ്ഘാടനം എം.സി.എഫ് പബ്ലിക് സ്കൂളിൽ സി.കെ. ശശീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. എം.സി.എഫ് സ്കൂൾ വിദ്യാർഥികൾക്കും മറ്റു സ്കൂളുകളിൽ നിന്നുമെത്തിയ വിദ്യാർഥികൾക്കും പച്ചക്കറി തൈകൾ വിതരണം ചെയ്തു. കൽപറ്റ ചാപ്റ്റർ പ്രസിഡൻറ് പ്രഫ. സിബി ജോസഫ് അധ്യക്ഷത വഹിച്ചു. ഒയിസ്ക സൗത് ഇന്ത്യ സെക്രട്ടറി തോമസ് തേവര, എം.സി.എഫ് സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് മാസ്റ്റർ, മികച്ച അസി. ഡയറക്ടർക്കുള്ള അവാർഡ് നേടിയ ലൗലി അഗസ്റ്റിൻ, ഷാജി തദ്ദേവൂസ്, ഷാജിപോൾ, എൽദോ ഫിലിപ്, അഡ്വ. നസീർ, ബേബി നാപ്പള്ളി, തൻസീർ, ഉമ്മർ പരിയാരം, പി.ഡി. മൈക്കിൾ, മുഹമ്മദലി, രത്നരാജ് എന്നിവർ സംസാരിച്ചു. TUEWD9 ഒയിസ്ക ജൈവ പച്ചക്കറിത്തോട്ടം ജില്ല തല ഉദ്ഘാടനം സി.കെ. ശശീന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.