യൂനിവേഴ്​സിറ്റി അംഗീകാരമുണ്ടെന്ന്​ എയിംഫിൽ

കോഴിക്കോട്: ഭാരതിയാർ യൂനിവേഴ്സിറ്റിയുടെ അംഗീകാരത്തോടെയാണ് തങ്ങളുടെ സ്ഥാപനം പ്രവർത്തിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട എന്ത് നിയമനടപടികളും നേരിടാൻ തയാറാണെന്നും എയിംഫിൽ ഇൻറർനാഷനൽ ഏവിയേഷൻ ബിസിനസ് കാമ്പസ് അധികാരികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. യൂനിവേഴ്സിറ്റിയുടെ ബി.ബി.എ, എം.ബി.എ കോഴ്സുകളാണ് വിദൂര വിദ്യാഭ്യാസ അംഗീകൃത കേന്ദ്രമെന്ന നിലയിൽ വിദ്യാർഥികൾക്ക് നൽകുന്നത്. വിദ്യാർഥികളെയും രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിച്ച് പ്രശ്നങ്ങളുണ്ടാക്കുന്നതിന് പിന്നിൽ പുതുതായി ആരംഭിച്ച ചില സ്ഥാപനങ്ങളാണ്. നൽകാനുള്ള ഫീസി​െൻറ ബാക്കി ആവശ്യപ്പെട്ടപ്പോൾ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച് പരാതി നൽകുകയും സമരം ചെയ്യുകയുമാണ് ചില വിദ്യാർഥികൾ. തങ്ങളുടെ സ്ഥാപനം മുഖേന ഭാരതിയാർ യൂനിവേഴ്സിറ്റിയിൽ പഠിക്കുന്ന 2,200 വിദ്യാർഥികളിൽ 15 പേർ മാത്രമാണ് ഇപ്പോൾ സമരത്തിലുള്ളത്. മറ്റുള്ളവർ വിവിധ കേന്ദ്രങ്ങളിൽ പരാതികളൊന്നുമില്ലാതെ പഠിക്കുന്നുണ്ട്. പ്രശ്നം തീർക്കാനെന്ന പേരിൽ ചിലർ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നതായും അവർ കൂട്ടിച്ചേർത്തു. വാർത്തസമ്മേളനത്തിൽ ബ്രാഞ്ച് മാനേജർ റിഫാന, അക്കാദമിക് ആൻഡ് പ്ലേസ്െമൻറ് ഹെഡ് വിശ്വരൂപിണി, നാഷനൽ ഹെഡ് വിജിൽഷ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.