മാനന്തവാടി: കാലവർഷം ആരംഭിച്ചതോടെ ജില്ല പനിച്ചൂടിൽ വിറയ്ക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ രോഗികളുടെ എണ്ണത്തിൽ വൻവർധന. പനി ബാധിച്ച് ജനുവരി മുതൽ ജൂൺ 12 വരെ ചികിത്സ തേടിയവരുടെ എണ്ണം 68,838 ആയി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ പനി ബാധിച്ചത് 52,291 പേർക്കായിരുന്നു. 16,547 പേരുടെ വർധനയാണ് ഇത്തവണ. ജൂൺ ഒന്ന് മുതൽ 12 വരെ പനി ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത് 6285 പേരാണ്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൾ കൂടിയാകുമ്പോൾ ഇത് ഇരട്ടിയാകും. 2016 ജനുവരി മുതൽ ജൂൺ വരെ 70 പേർക്ക് ഡെങ്കിപ്പനി ബാധിച്ചതെങ്കിൽ 2017ൽ രോഗബാധിതരുടെ എണ്ണം 84 ആയി. ജൂൺ മാസത്തിൽ മാത്രം 20 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. എച്ച് വൺ എൻ വൺ 2016ൽ രണ്ടു കേസുകൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ഈ വർഷം 86 കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെടുകയും ഒരു മരണം സംഭവിക്കുകയും ചെയ്തു. ഈ വർഷം ജൂണിൽ മാത്രം എട്ടു രോഗബാധിതർ ചികിത്സ തേടി. ഡിഫ്തീരിയ ബാധിതരുടെ എണ്ണം 2016ൽ ഒന്ന് മാത്രമായിരുന്നുവെങ്കിൽ ഈ വർഷം ജൂൺ 12 വരെ ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ചു. 2016ൽ 89 പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചതെങ്കിൽ ഈ വർഷം 407 പേർക്ക് രോഗം കണ്ടെത്തുകയും ആറ് മരണങ്ങൾ സംഭവിക്കുകയും ചെയ്തു. ജൂണിൽ മാത്രം 31പേർ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സ തേടി. പനി ബാധിച്ച് തിരുനെല്ലി ആശ്രമം എൽ.പി സ്കൂളിലെ 14 വിദ്യാർഥികളാണ് ചൊവ്വാഴ്ച ജില്ല ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്. ഡിഫ്തീരിയ, എച്ച് വൺ എൻ വൺ ബാധിതരുടെ എണ്ണം ജില്ലയിൽ വർധിച്ച് വരുന്ന സാഹചര്യത്തിൽ ജില്ലയിലെ എല്ലാ വീടുകളും കേന്ദ്രീകരിച്ച് പനി സർേവ ആരംഭിച്ചു. ആരോഗ്യ വകുപ്പ് ജീവനക്കാരൻ, ആശാ വർക്കർ അല്ലെങ്കിൽ അംഗൻവാടി വർക്കർ, സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവരടങ്ങിയ സംഘം ഒരാഴ്ചക്കുള്ളിൽ സർേവ പൂർത്തിയാക്കി ഡിഫ്തീരിയ, എച്ച് വൺ എൻ വൺ ബാധിതരായി സംശയമുള്ള രോഗികളുടെ സാമ്പിളുകൾ എടുത്ത് പരിശോധന നടത്തി ചികിത്സക്ക് വിധേയമാക്കും. TUEWDL3 ജില്ല ആശുപത്രിയിലെ തിരക്ക് സ്വർണപ്രശ്നം മാനന്തവാടി: എടവക രണ്ടേനാൽ കരിമ്പിൻചാൽ വടക്കത്തി ഭഗവതി ക്ഷേത്ര പുനരുദ്ധാരണത്തിെൻറ ഭാഗമായി വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ സ്വർണപ്രശ്നം നടത്തും. ഉള്ള്യേരി രാരിച്ചൻകുട്ടി, കോട്ടൂർ പ്രസാദ് നമ്പീശൻ എന്നിവർ നേതൃത്വം നൽകും. വിജയികളെ അനുമോദിച്ചു കൽപറ്റ: പരിയാരം മിഫ്താഹുൽ ഉലൂം സെക്കൻഡറി മദ്റസയിൽ നിന്നും അഞ്ച്, ഏഴ്, പത്ത് ക്ലാസുകളിൽ സമസ്ത പൊതുപരീക്ഷയെഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചു. അഞ്ചാംതരത്തിൽ കെ. നജാസും ഏഴാം തരത്തിൽ റഷ തബസ്സുമും പത്താംതരത്തിൽ കെ. സ്വാലിഹ, സി. അമീന എന്നിവരും ഉയർന്ന മാർക്ക് കരസ്ഥമാക്കി. ഉന്നത വിജയം നേടിയ വിദ്യാർഥികളെ പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റിയും സ്റ്റാഫ് കൗൺസിലും അനുമോദിച്ചു. കെ.എം. ഖത്തീബ് പേരാൽ, സദർ മുഅല്ലിം, കെ.പി. അബൂബക്കർ മൗലവി, സി. നൂറുദ്ദീൻ ഹാജി, ഒ.കെ. സക്കീർ, കൊടക്കാട് ബാവ, മുഹമ്മദ് മലപ്പുറം, പി.എസ്. അബ്ദു, പാറ അബ്ദുറഹ്മാൻ ഹാജി, വടകര മുനീർ മൗലവി, ടി. ഹംസ മുസ്ലിയാർ, കെ. ഇബ്റാഹിം മുസ്ലിയാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.