അക്രമം ഗൂഢാലോചനയുടെ ഭാഗമെന്ന് യൂത്ത് കോൺഗ്രസ് വില്യാപ്പള്ളി: വടകരയിലും സമീപപ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമസംഭവങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണെന്ന് യൂത്ത് കോൺഗ്രസ് വടകര മണ്ഡലം കമ്മിറ്റി. കണ്ണൂർ മോഡൽ വടകരയിലെത്തിക്കാനാണ് ആർ.എസ്.എസും സി.പി.എമ്മും ശ്രമിക്കുന്നതെന്ന് കമ്മിറ്റി ആരോപിച്ചു. അക്രമപ്രവർത്തനങ്ങൾക്ക് കേന്ദ്ര ഗവൺമെൻറും കേരള ഗവൺമെൻറും േപ്രാത്സാഹന സമീപനമാണ് സ്വീകരിക്കുന്നത്. ഇൗമാസം 19ന് കോൺഗ്രസിെൻറ നേതൃത്വത്തിൽ നടക്കുന്ന ശാന്തിയാത്ര വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. യോഗം കെ.പി.സി.സി നിർവാഹക സമിതി അംഗം ബാലനാരായണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.കെ. രാഗേഷ് അധ്യക്ഷത വഹിച്ചു. അഡ്വ. സി. വത്സൻ, അനൂപ് വില്യാപ്പള്ളി, വി.കെ. രജീഷ്, കെ.പി. ബിജു, ബവിത്ത് മലോൽ, അജ്മൽ മേമുണ്ട, സി. നിജിൽ, അനിൽകുമാർ, രജിത്ത് കോട്ടക്കടവ്, വി.കെ. ഇസ്ഹാഖ്, സി.ആർ. സജിത്ത്, രാജേഷ് കീഴൽ, അജ്നാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.