ഇടവിളകൃഷിയിൽ വിജയം ​െകായ്​ത്​ യുവകർഷകൻ

പുൽപള്ളി: ഏകവിളകൃഷി ചെയ്യുന്ന കർഷകർക്ക് മുന്നിലേക്ക് ത​െൻറ ഇടവിളകൃഷിയുമായെത്തി വിജയം െകായ്ത് വേറിട്ടുനിൽക്കുകയാണ് പുൽപള്ളിയിലെ യുവകർഷകൻ ആലത്തൂർ റോയി ആൻറണി. ഏകവിളകൃഷിയെ അവംലംബിച്ച് ജീവിക്കുന്ന കർഷകർക്ക് പലപ്പോഴും ഒരു സീസണിലെ വിലയിടിവ് പോലും നിലനിൽപിനു തന്നെ ഭീഷണിയായി മാറും. റബറി​െൻറ വിലയിടിവ് മൂലം കേരളത്തിലുടനീളം കർഷകർ ദുരിതത്തിലായിരിക്കുമ്പോഴാണ് ഇടവിളകൃഷിരീതിയുമായി റോയ് ആൻറണിയുടെ വരവ്. പതിറ്റാണ്ട് മുമ്പ് റബറി​െൻറ ഇടവിളയായി അറബിക്ക ഇനത്തിൽപ്പെട്ട കാപ്പി നട്ടതോടെയാണ് റോയിയെന്ന കർഷക​െൻറ വിജയകഥ ആരംഭിക്കുന്നത്. പതിയെ റോയി കണ്ടെത്തിയ കാപ്പിയെ കർഷകർ റോയ്സ് കാപ്പി എന്ന് വിളിച്ചുതുടങ്ങി. ബിരുദധാരിയായിട്ടും കാർഷികവൃത്തി ഉപജീവനമാർഗമായി സ്വീകരിക്കുകയായിരുന്നു. റബർതോട്ടത്തിൽ കാപ്പിത്തൈ നട്ടപ്പോൾ പലരും പരിഹസിച്ചെങ്കിലും റോയി അതൊന്നും ഗൗനിച്ചില്ല. റബറിൽ നിന്നും ലഭിക്കുന്ന വിളവിനെ ഒട്ടും ബാധിക്കാതെ കാപ്പി കായ്ച്ചപ്പോൾ റോയിയുടെ പ്രതീക്ഷകൾ പച്ചപിടിച്ചു. റബറിൽ നിന്നും അഞ്ചടി വ്യത്യാസത്തിൽ നാലര അടി അകലത്തിലാണ് കാപ്പി നടുന്നത്. ഒരേക്കറിൽ 1800 കാപ്പിത്തൈകൾ നട്ടുവളർത്താനാവും. 18 മാസം കൊണ്ട് വിളവെടുക്കാൻ സാധിക്കുന്ന ഈ കാപ്പി, മൂന്ന് വർഷമാവുമ്പോഴേക്കും പൂർണവളർച്ചയെത്തും. അര നൂറ്റാണ്ടോളം ആയുസ്സുമുണ്ട്. റബർ വെട്ടിമാറ്റുന്ന സമയത്ത് ചെടികൾക്ക് കേടുപാടുകൾ സംഭവിച്ചാൽപോലും അത് വെട്ടിക്കളഞ്ഞാൽ വീണ്ടും പുതിയ തളിർപ്പുകൾകൊണ്ട് സമ്പന്നമാകും. ചെടികളുടെ എണ്ണത്തിന് ആനുപാതികമായി വിളവും വിലയും ലഭിക്കുമെന്നതാണ് പ്രത്യേകത. സ്വാഭാവികമായ നനവ് മാത്രം ആവശ്യമുള്ള ഈ കാപ്പിച്ചെടി നട്ടുകഴിഞ്ഞാൽ തുടർപരിചരണം ആവശ്യമില്ല. മറ്റു കാപ്പികളിൽനിന്നും വിഭിന്നമായി രണ്ടര മുതൽ മൂന്ന് അടി വരെ ഉയരത്തിൽ മാത്രമേ റോയ്സ് കാപ്പി വളരാറുള്ളു. ഇത് വിളവെടുപ്പിന് ഏറെ സഹായകമാവും. കാട് വളരാത്തതിൽ വളപ്രയോഗവും മറ്റും എളുപ്പത്തിൽ നടക്കുകയും ചെയ്യും. വയനാട്ടിൽ കൃഷി വ്യാപകമായതോടെ റബർബോർഡടക്കം ഈ കൃഷിയെ അംഗീകരിച്ചുകഴിഞ്ഞു. വരുംനാളുകളിൽ കോഫിബോർഡും, റബർബോഡും സംയുക്തമായി ഇടവിളകൃഷിക്ക് ധനസഹായം നൽകുന്നതടക്കമുള്ള കാര്യങ്ങളിൽ ആലോചന നടത്തിവരുകയാണ്. റോബസ്റ്റ് കാപ്പിക്ക് ശരാശരി 80 രൂപ വിലയുള്ളപ്പോൾ അറബിക്കയിനത്തിൽപ്പെട്ട റോയ്സ് കാപ്പിയുടെ വില 100 മുതൽ 120 രൂപ വരെയാണ്. ആവശ്യക്കാരേറിയതോടെ 2004 മുതൽ റോയ്സ് എന്ന പേരിൽ നഴ്സറിയുണ്ടാക്കി കൃഷിയിടത്തിൽ തന്നെ തൈകളും സജ്ജമാക്കുന്നുണ്ട്. അധ്യാപികയായിരുന്ന കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ അന്ന ടി. മലയിലാണ് റോയിയുടെ ഭാര്യ. റീറ്റ, റൊസാൻ, ക്ലാര മരിയ എന്നിവരാണ് മക്കൾ. റോയിയുടെ ഫോൺ നമ്പർ: 9447907464. TUEWD15 റോയ് ആൻറണി കൃഷിയിടത്തിൽ എൻഡോവ്മ​െൻറ് വിതരണം ഇന്ന് ചീരാൽ: ചീരാൽ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കലും എൻഡോവ്മ​െൻറ് വിതരണവും ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ജില്ല പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ. ദേവകി എൻഡോവ്മ​െൻറ് വിതരണം നടത്തും. ജില്ലാ പഞ്ചായത്ത് മെംബർ ബിന്ദു മനോജ്, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുരേഷ് താളൂർ, നെന്മേനി പഞ്ചായത്ത് മെംബർ സി.കെ. കറപ്പൻ തുടങ്ങിയവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.