വയനാട്ടിൽ ഡിഫ്തീരിയ പടരുന്നു

മാനന്തവാടി: ജില്ലയിൽ ഡിഫ്തീരിയ വ്യാപിക്കുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ വിജയംകാണാത്തതിൽ ആരോഗ്യവകുപ്പ് ആശങ്കയിലാണ്. ഏറ്റവും ഒടുവിൽ മാനന്തവാടി നഗരസഭ പരിധിയിലെ ഒമ്പതു വയസ്സായ വിദ്യാർഥിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി പഠിക്കുന്ന സ്കൂളിലെ 10 വയസ്സുകാരിക്കും രണ്ടു ദിവസം മുമ്പ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഈ വർഷം രോഗം പിടിപെട്ടവരുടെ എണ്ണം ഒമ്പതായി. മാനന്തവാടി നഗരസഭ പരിധിയിൽ മാത്രം മൂന്നു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം ഒരാൾക്ക് മാത്രമാണ് രോഗം കണ്ടെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.