വാട്സ്ആപ് വഴി യുവതികളെ വീഴ്ത്തി പണം തട്ടാൻ ശ്രമം: യുവാവ് കസ്റ്റഡിയിൽ നാദാപുരം: വാട്സ്ആപ് ചാറ്റിങ്ങിലൂടെ യുവതികളുമായി സൗഹൃദം സ്ഥാപിച്ച് കെണിയിൽപെടുത്തി പണം തട്ടാൻ ശ്രമിച്ച യുവാവിനെ നാദാപുരം െപാലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാന അതിർത്തിയിലെ നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ ദേവാർഷോലൈ രണ്ടാം വാർഡ് സ്വദേശി അൻഷാദാണ് (18) പിടിയിലായത്. പരാതിയിൽ പറയുന്നതിങ്ങനെ: യുവതിയുടെ കൂട്ടുകാരിയെന്ന വ്യാജേന വാട്സ്ആപ്പിൽ പ്രൊൈഫൽ പിക്ചർ നൽകി അൻഷാദ് സൗഹൃദം സ്ഥാപിച്ചു. രണ്ടുപേരും പരസ്പരം ഫോട്ടോകൾ കൈമാറി. അൻഷാദ് യുവതിയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് തെൻറ ഫോട്ടോ ചേർത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. പണം നൽകണമെന്നാശ്യപ്പെട്ട് യുവതിക്ക് വാട്സ്ആപ് വഴി സന്ദേശം അയച്ചു. കൂടാതെ പണം നൽകേണ്ട അക്കൗണ്ട് നമ്പറും നൽകി. സംഭവമറിഞ്ഞ ഭർത്താവ് നാദാപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു. എസ്.ഐ എൻ. പ്രജീഷിെൻറ നിർേദശാനുസരണം യുവതിയുടെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് ചൊവ്വാഴ്ച രാവിലെ പണം തരാമെന്ന വ്യാജേന കല്ലാച്ചിയിൽ വിളിച്ചുവരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് പ്രത്യേക സോഫ്റ്റ്െവയറിൽ ഒളിപ്പിച്ച നൂറിലേറെ യുവതികളുടെ ഫോട്ടോകളും മൊബൈൽ ഫോൺ നമ്പറുകളും പൊലീസ് പിടിച്ചെടുത്തു. നിരവധി യുവതികളെ യുവാവ് ചതിയിൽപെടുത്തി പണം തട്ടിയിട്ടുണ്ടെന്നാണ് പ്രാഥമികവിവരം. ഇയാളെ െപാലീസ് കൂടുതൽ ചോദ്യംചെയ്തുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.