കരാറുകാർക്ക്​ നിർമാണ സാമഗ്രികൾ നൽകണം

കോഴിക്കോട്: പൊതുമരാമത്ത് പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാർക്ക് നിർമാണ സാമഗ്രികൾ ന്യായവിലക്ക് ലഭ്യമാക്കാൻ സംവിധാനം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. കരാറുകാർക്ക് അന്യായ വിലകൊടുത്ത് നിർമാണ സാമഗ്രികൾ വാങ്ങേണ്ട സ്ഥിതിയാണ്. കരിങ്കല്ല്, മെറ്റൽ, എംസാൻഡ് തുടങ്ങിയവക്ക് അന്യായ വില വർധനയാണ് പല ജില്ലകളിലും ഉണ്ടായിട്ടുള്ളത്. ജില്ലതലത്തിൽ നിർമാണ സാമഗ്രികളുടെ വില നിയന്ത്രിക്കാൻ സംവിധാനമുണ്ടാകണമെന്ന് നിവേദനത്തിൽ അഭ്യർഥിച്ചു. പൊതുമരാമത്ത് വകുപ്പിൽ സോഷ്യൽ ഒാഡിറ്റ് നടപ്പാക്കുന്നതിനുമുമ്പ് കരാറുകാരുടെ സംഘടനകളുമായി ചർച്ച നടത്തണം. നിർമാണ പ്രവൃത്തികൾ പരിശോധിക്കുന്നതിന് എൻജിനീയർമാർ, പി.ഡബ്ല്യു.ഡി വിജിലൻസ്, പൊലീസ് വിജിലൻസ്, ചീഫ് ടെക്നിക്കൽ എക്സാമിനർ എന്നിവ ഇപ്പോഴുണ്ട്. സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി ചെന്നിക്കര, കോഴിക്കോട് ജില്ല രക്ഷാധികാരി പി.ടി. ശ്രീനിവാസൻ, ജില്ല പ്രസിഡൻറ് കെ. അബ്ദുൽ അസീസ്, സെക്രട്ടറി കെ.വി. സന്തോഷ് കുമാർ, സി. മുഹമ്മദലി, വി.പി. ബിജു എന്നിവരാണ് നിവേദനം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.