കോഴിക്കോട്: കേരള തീരക്കടലിൽ ജൂൺ 14ന് അർധരാത്രി മുതൽ ജൂലൈ 31 വരെ 47 ദിവസക്കാലം കേരള മറൈൻ ഫിഷിങ് റെഗുലേഷൻ ആക്ട് പ്രകാരം േട്രാളിങ് നിരോധനം ഏർപ്പെടുത്തി സർക്കാർ വിജ്ഞാപനം ഇറക്കി. ഈ കാലയളവിൽ യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളോ എൻജിൻ ഘടിപ്പിച്ച യാനങ്ങളോ ജില്ലയുടെ തീരക്കടലിൽ േട്രാളിങ് മത്സ്യബന്ധനത്തിൽ ഏർപ്പെടരുത്. പരമ്പരാഗത മത്സ്യബന്ധന യാനങ്ങളായ എൻജിൻ ഘടിപ്പിച്ച വള്ളങ്ങൾക്കും എൻജിൻ ഘടിപ്പിക്കാത്ത വള്ളങ്ങൾക്കും മറ്റു തരത്തിലുള്ള മത്സ്യബന്ധന രീതികൾ അനുവദനീയമാണ്. മറ്റു ജില്ലകളിൽനിന്നോ ഇതര സംസ്ഥാനത്തുനിന്നോ ജില്ലയുടെ തീരക്കടലിൽ യാനങ്ങൾ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അവ 14ന് അർധരാത്രിക്കു മുമ്പ് കോഴിക്കോട് ജില്ലയുടെ തീരം വിടണം. അല്ലാത്തപക്ഷം നിരോധന കാലയളവ് കഴിഞ്ഞേ അവയെ വിട്ടുപോകാൻ അനുവദിക്കുകയുള്ളൂ. അറ്റകുറ്റപ്പണിക്ക് മറ്റ് ബേസുകളിലേക്ക് പോകേണ്ട യാനങ്ങൾ നിരോധനം ആരംഭിക്കുന്നതിന് മുമ്പുതന്നെ ബേസുകളിൽ എത്തണം. അല്ലാത്തപക്ഷം നിരോധന കാലയളവ് കഴിഞ്ഞേ കടലിൽ ഇറക്കുന്നതിന് അനുവദിക്കൂ എന്നും ജില്ല കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.