ധർണ്ണ നടത്തി

കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ ധർണ ബാലുശ്ശേരി: ഒാൺലൈൻ വഴി നടപ്പാക്കുന്ന പൊതുസ്ഥലംമാറ്റം അട്ടിമറിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.െഎ.ടി.യു) ഡിവിഷൻ കമ്മിറ്റി നേതൃത്വത്തിൽ ധർണ നടത്തി. സദാശിവൻ അധ്യക്ഷത വഹിച്ചു. പി. പ്രസാദ്, ഉദയൻ, എം.വി. ഷിജു എന്നിവർ സംസാരിച്ചു. സംഘർഷ മേഖല സന്ദർശിച്ചു ബാലുശ്ശേരി: സി.പി.എം-ബി.ജെ.പി സംഘർഷത്തെ തുടർന്ന് ആക്രമിക്കപ്പെട്ട ബാലുശ്ശേരിയിലെ ആർ.എസ്.എസ് കാര്യാലയവും ബി.ജെ.പി നിയോജക മണ്ഡലം ഒാഫിസും ആർ.എസ്.എസ് സംസ്ഥാന കാര്യവാഹ് പി. ഗോപാലൻകുട്ടി, ബി.ജെ.പി സംസ്ഥാന വക്താവ് പി. രഘുനാഥ് എന്നിവർ സന്ദർശിച്ചു. നേതാക്കളായ എ. വിനോദ്, എം. ബാലകൃഷ്ണൻ, ഗോപാലകൃഷ്ണൻ, ടി.എ. നാരായണൻ, മേഖല പ്രസിഡൻറ് വി.വി. രാജൻ, രാജേഷ് കായണ്ണ, ടി. ബാലസോമൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.