കോഴിക്കോട്: ഹർത്താൽ ദിവസം എരഞ്ഞിപ്പാലം-അരയിടത്ത് പാലം മിനി ബൈപാസിൽ മൂന്നു യുവാക്കളുടെ മരണത്തിനിടയാക്കിയ റിക്കവറി വാനിെൻറ ഡൈവർ അറസ്റ്റിൽ. മുംബൈ സ്വദേശി ദിൽഷാദ് ആലംഖാനെയാണ് (23) ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകുേന്നരം പ്രതി ട്രാഫിക് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കുറ്റകരമായ നരഹത്യാക്കുറ്റം ചുമത്തിയ പ്രതിയെ എരഞ്ഞിപ്പാലം ആറാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അപകടമുണ്ടായപ്പോൾ ഇറങ്ങിയോടുകയായിരുന്നു ഇയാൾ. ഒരുെകാല്ലത്തോളമായി നഗരത്തിലെ മൈത്രി റിക്കവറി വാൻ ഡ്രൈവറായിരുന്നു. വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞു വീണു മൂഴിക്കൽ: വീടിനു മുകളിലേക്ക് കരിങ്കൽക്കെട്ടും മണ്ണും ഇടിഞ്ഞുവീണ് കേടുപാടുകൾ സംഭവിച്ചു. മൂഴിക്കൽ ആനക്കയം റോഡിൽ കോഴിശ്ശേരി ജമാലിെൻറ വീടിനാണ് മണ്ണിടിച്ചിലിൽ കേടുപാടുകൾ സംഭവിച്ചത്. വീടിനോടു ചേർന്നുള്ള സമീപവാസിയുടെ 12 അടിയോളം ഉയരത്തിലുള്ള കരിങ്കൽ കെട്ടും മണ്ണും ചൊവ്വാഴ്ച പുലർച്ചയോടെ ഇടിഞ്ഞുവീഴുകയായിരുന്നു. ആളപായമില്ല. മണ്ണിടിച്ചിലിൽ കിണർ പാതിയും മൂടിയിരിക്കുകയാണ്. കിണറിനു സമീപം സ്ഥാപിച്ച മോേട്ടാർ തകർന്നു. മണ്ണ് നീക്കം ചെയ്തെങ്കിലേ നാശനഷ്ടങ്ങൾ കണക്കാക്കാൻ കഴിയൂ. വില്ലേജ് ഒാഫിസർ സ്ഥലം സന്ദർശിച്ചു. clt 1,2,3 മൂഴിക്കൽ ആനക്കയം റോഡിൽ കോഴിശ്ശേരി ജമാലിെൻറ വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞു വീണനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.