കെ.എസ്​.ആർ.ടി.സി പണിമുടക്ക്​

വടക്കൻ മേഖല വാഹന പ്രചാരണ യാത്രക്ക് സ്വീകരണം നൽകി കോഴിക്കോട്: ട്രാൻസ്പോർട്ട് െഡമോക്രാറ്റിക് ഫെഡറേഷൻ (ടി.ഡി.എഫ്) വടക്കൻ മേഖല വാഹന പ്രചാരണ യാത്രക്ക് കോഴിക്കോട് സ്വീകരണം നൽകി. അശാസ്ത്രീയ ഡ്യൂട്ടി പാറ്റേൺ നിർത്തലാക്കുക, ശമ്പളവും പെൻഷനും യഥാസമയം നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇൗമാസം 15ാം തീയതി പണിമുടക്കി​െൻറ ഭാഗമായി ടി.ഡി.എഫ് കേരളത്തിൽ മൂന്ന് മേഖലകളിലായി നടത്തിയ വടക്കൻ മേഖല വാഹന പ്രചാരണ ജാഥയാണ് കോഴിക്കോട് ഡിപ്പോയിൽ എത്തിയത്. ജാഥാ ക്യാപ്റ്റന്മാരായ കെ.ജി. ബാബു, ഇ.കെ. ജോർജ് എന്നിവരെ ഭാരവാഹികളായ ടി.കെ. നൗഷാദ്, കെ. സുനിൽ എന്നിവർ ഷാൾ അണിയിച്ച് സ്വീകരിച്ചു. പൊതുയോഗം ടി.ഡി.എഫ് സംസ്ഥാന കമ്മിറ്റി അംഗം ഒ.കെ. ശശീന്ദ്രൻ ഉദ് ഘാടനം ചെയ്തു. photo ct6: ടി.ഡി.എഫ് വടക്കൻ മേഖല വാഹന പ്രചാരണ യാത്രക്ക് കോഴിക്കോട് നൽകിയ സ്വീകരണം സംസ്ഥാന കമ്മിറ്റി അംഗം ഒ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.