കോഴിക്കോട്: കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാർഥികൾക്കായി നടന്നുവരുന്ന നടക്കും. വയനാട് മുതൽ അടിവാരം വരെ നടന്ന് പ്രകൃതിയെ പഠിക്കുകയും മഴയും കോടമഞ്ഞും പ്രകൃതിയും അനുഭവിച്ചറിയുകയുമാണ് മഴയാത്ര ലക്ഷ്യമിടുന്നത്. വിവിധ പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മയായ കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതിയാണ് യാത്ര സംഘടിപ്പിക്കുന്നത്. പ്രഫ. ശോഭീന്ദ്രെൻറ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എം.എ. ജോൺസൺ, ടി.വി. രാജൻ, എ. ശ്രീവത്സൻ, കെ.പി.യു. അലി, പ്രമോദ് മണ്ണടത്ത്, പി. രമേഷ് ബാബു എന്നിവർ സംസാരിച്ചു. മിഠായിതെരുവ് നവീകരണ പ്രവൃത്തി സമയം ക്രമീകരിക്കണം -ഏകോപന സമിതി കോഴിക്കോട്: പെരുന്നാൾതിരക്ക് കണക്കിലെടുത്ത് നവീകരണ പ്രവൃത്തി രാത്രിമാത്രമായി പരിമിതപ്പെടുത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡൻറ് പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി. സുനിൽകുമാർ യോഗം ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി കെ.പി. ശ്രീധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായ എൻ.വി. അബ്ദുൽ ജബ്ബാർ, എം.എ. സത്താർ, സി.കെ. കുഞ്ഞിമൊയ്തീൻ, നൗഷാദ് പവർലാൻഡ്, സി.വി. സുധാകരൻ, സിറ്റി കമ്മിറ്റി ഭാരവാഹികളായ സി.എ. റഷീദ്, ടി.പി. അബ്ദുൽ ഷെഫീഖ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.