കുറ്റ്യാടി: പള്ളികളിലും മതസ്ഥാപനങ്ങളിലും ഒരുക്കുന്ന ഇഫ്താർ വിരുന്നുകൾ നോമ്പെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് ആശ്വാസമാകുന്നു. കുറ്റ്യാടി മേഖലയിൽ കുറ്റ്യാടി ടൗൺ മസ്ജിദ്, വടയം മക്ക മസ്ജിദ്, പാലേരി പാറക്കടവ് ജുമാമസ്ജിദ് എന്നിവിടങ്ങളിൽ എല്ലാ ദിവസവും ഇവർക്ക് നോമ്പുതുറക്കാൻ വിഭവങ്ങൾ നൽകുന്നുണ്ട്. കുറ്റ്യാടി ടൗൺ പള്ളിയിൽ നോമ്പുതുറക്കാൻ നൂറോളം ഇതര സംസ്ഥാനക്കാരുണ്ടാവും. ആദ്യ നോമ്പു തുറക്കുള്ള പഴങ്ങളും പലഹാരങ്ങളുമാണ് ഇവിടെ നൽകുന്നത്. എന്നാൽ, വടയം മക്ക മസ്ജിദിൽ നോമ്പു തുറക്കാൻ നിത്യേന ഭക്ഷണവും നൽകുന്നുണ്ട്. ബിരിയാണി, നെയ്ചോർ, പലഹാരങ്ങൾ തുടങ്ങിയവയാണ് മാറിമാറി നൽകാറ്. ശരാശരി 50 പേർ ദിവസവുമുണ്ടാവുമെന്ന് ഭാരവാഹികൾ പറഞ്ഞു. നാട്ടുകാരാണ് ഇതിെൻറ ചെലവു വഹിക്കുന്നത്. ചില ദിവസങ്ങളിൽ അത്താഴത്തിനുള്ള വിഭവങ്ങളും ഇഫ്താർ സമയത്ത് ലഭിക്കുന്നതിനാൽ നോമ്പുകാലം ആശ്വാസകരമാണെന്ന് തൊഴിലാളികൾ പറയുന്നു. മിക്കവരും അധ്വാനം കൂടുതലുള്ള കെട്ടിട നിർമാണത്തിലേർപ്പെടുന്നവരാണ്. തിരിച്ച് തൊഴിലാളികൾ ഈ പള്ളിയിൽ നാട്ടുകാർക്ക് ഇഫ്താർ നൽകാറുണ്ടെന്നതും കൗതുകമാണ്. ഇവർതന്നെയാണ് എല്ലാ ചെലവുകളും വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.