നാദാപുരം: കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ എടച്ചേരി നോർത്ത് ശാഖയിലെ വിദ്യാർഥികളെ ശാഖ എം.എസ്.എഫ് കമ്മിറ്റി അനുമോദിച്ചു. വിജയികൾക്ക് നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സി.കെ. നാസർ ഉപഹാരം നൽകി. എം.പി. ഫായിസ് അധ്യക്ഷത വഹിച്ചു. യു.പി. മൂസ മാസ്റ്റർ, സി.കെ. മൂസ, എം.പി. അഷ്‌റഫ്, കെ. ഫായിസ്, മടത്തിൽ അബ്ദുറഹ്മാൻ, പണാറത്ത് ഹാരിസ്, റിയാസ് മാസ്റ്റർ എന്നിവർ സംസാരിച്ചു. കെ. ശമ്മാസ് സ്വാഗതവും പി. ഇർഷാദ് നന്ദിയും പറഞ്ഞു. photo: ndm33.jpg ഉന്നത വിജയികൾക്ക് എടച്ചേരി നോർത്ത് ശാഖാ എം.എസ്.എഫ് ഏർപ്പെടുത്തിയ അവാർഡ് മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സി.കെ. നാസർ നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.